Advertisement

ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയ്ക്ക് അടിയന്തര സഹായം; ഓപ്പറേഷൻ സാഗർ ബന്ധുവുമായി ഇന്ത്യ

November 29, 2025
Google News 2 minutes Read

ശ്രീലങ്കയ്ക്ക് ദുരിതാശ്വാസ സഹായങ്ങളുമായി ഇന്ത്യയുടെ എയർഫോഴ്സ് വിമാനങ്ങളും നാവിക സേന കപ്പലുകളും ശ്രീലങ്കയിൽ എത്തി. ഓപ്പറേഷൻ സാഗർ ബന്ധു എന്ന് പേരിട്ട ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി 27 ടൺ സാധനങ്ങളാണ് ഇന്ത്യ ശ്രീലങ്കയിൽ എത്തിച്ചത്. അവശ്യസാധനങ്ങൾ കൂടാതെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 80 എൻഡിആർഎഫ് സേനാംഗങ്ങളെയും ഇന്ത്യ വിട്ടു നൽകി. അപകട വാർത്ത പുറത്തു വന്നപ്പോൾ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തത്തിൽ അനുശോചനമറിയിച്ച് രംഗത്തെത്തിയിരുന്നു. സഹായം നൽകിയ ഇന്ത്യക്ക് നന്ദി അറിയിച്ച് ശ്രീലങ്കൻ വിദേശകാര്യ മന്ത്രി വിജിത ഹെരാത്തും രംഗത്തെത്തി.

ഐഎൻഎസ് വിക്രാന്ത്, ഐഎൻഎസ് ഉദയഗിരി എന്നി രണ്ടു നാവിക സേന കപ്പലുകളിൽ ആണ് സഹായം എത്തിച്ചത്. കൂടാതെ ടെന്റുകൾ, ടാർപോളിനുകൾ, പുതപ്പുകൾ, ശുചിത്വ കിറ്റുകൾ, കഴിക്കാൻ തയ്യാറായ ഭക്ഷണസാധനങ്ങൾ എന്നിവയുൾപ്പെടെ 12 ടൺ അവശ്യ വസ്തു കളുമായി സി-130 ജെ വിമാനം കൊളംബോയിൽ എത്തി. 4 നായ്ക്കൾ, 8 ടൺ എൻഡിആർഎഫ് എച്ച്എഡിആർ ഉപകരണങ്ങൾ എന്നിവ വഹിക്കുന്ന ഐഎൽ-76 വിമാനം രാവിലെ കൊളംബോയിൽ എത്തി‌യിരുന്നു. ദുരിതാശ്വാസ സാമഗ്രികളുമായി ഐഎൻഎസ് സുകന്യ വിശാഖപട്ടണത്ത് നിന്ന് പുറപ്പെട്ടു.

Read Also: ഡിറ്റ് വാ ചുഴലിക്കാറ്റ് ദുർബലമാകും; തമിഴ്നാട് തീരം തൊടില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ഐഎൻഎസ് വിക്രാന്തിലെ രണ്ട് ചേതക് ഹെലികോപ്റ്ററുകൾ രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നുണ്ട്. കൊളംബോയിലെ ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ യാത്രക്കാർക്ക് കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ സഹായം എത്തിച്ചു. ബുദ്ധിമുട്ടുകൾ നേരിടുന്ന ഇന്ത്യൻ യാത്രക്കാർക്ക് ഭക്ഷണം, വെള്ളം, മറ്റ് സഹായങ്ങൾ എന്നിവ ഹൈകമ്മീഷൻ ഉറപ്പാക്കി.

ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ശക്തമായ മഴയിലും പ്രളയത്തിലും ഭൂചലനത്തിലും 130ലധികം ആളുകൾ മരിച്ചതായാണ് കണക്കുകൾ. ശ്രീലങ്കയിലെ 25 ജില്ലകളിൽ 20 ജില്ലകളെയും ചുഴലിക്കാറ്റ് ബാധിച്ചു. തലസ്ഥാനമായ കൊളംബോ ഉൾപ്പെടെ പ്രളയത്തിൽ ദുരന്തഭൂമിയായി മാറി. ചുഴലിക്കാറ്റിനെ തുടർന്ന് 300മില്ലി മീറ്റർ മഴയാണ് ശ്രീലങ്കയിൽ പെയ്തത്. വീടുകൾ വാഹനങ്ങൾ റോഡുകൾ കൃഷിയിടങ്ങൾ ഉൾപ്പെടെയുള്ളവ പ്രളയത്തിൽ ഒഴുകിപ്പോയി.

Story Highlights : Operation Sagar Bandhu: India’s Aid Mission to Sri Lanka After Cyclone Ditwah

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here