Advertisement

‘പ്രകാശം പരത്തുന്ന പെൺകുട്ടി’ ഓഡിയോ ലോഞ്ച് കോഴിക്കോട് നടന്നു

November 29, 2025
Google News 2 minutes Read
penkutty

സാബു കക്കട്ടിൽ സംവിധാനം ചെയ്യുന്ന പ്രകാശം പരത്തുന്ന പെൺകുട്ടി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കോഴിക്കോട് പഴശ്ശിമ്യൂസിയം പ്രിവ്യൂ തീയേറ്ററിൽ നടന്നു. പ്രസിദ്ധ സംഗീത സംവിധായകൻ വിദ്യാധരൻ മാഷ് പ്രകാശന കർമ്മം നിർവ്വഹിച്ചു. തുടർന്ന്, ബാബു വാസുദേവ് അധ്യക്ഷനായിരുന്ന ചടങ്ങിൽ,പരിസ്ഥിതി പ്രവർത്തകൻ, സി.ആർ. നീലകണ്ഠൻ, ജയചന്ദ്രൻ മൊകേരി,കോട്ടക്കൽ കുഞ്ഞുമൊയ്തീൻ കുട്ടി, കോഴിക്കോട് വിനോദ്, രഞ്ജിത്ത് സർക്കാർ എന്നിവരെ ആദരിക്കുകയും, മരണാനന്തര ബഹുമതിയായി മാമുക്കോയക്കുള്ള ആദരവ്, മക്കളായ നിസാർ മാമുകോയ, റഷീദ് മാമുകോയ എന്നിവർ ഏറ്റുവാങ്ങുകയും ചെയ്തു.

രാസലഹരി സമൂഹത്തെ കാർന്ന് തിന്നുമ്പോൾ, ബോധവൽക്കരണം ഇളം മനസ്സിൽ നിന്ന് തന്നെ തുടങ്ങണമെന്ന ലഹരി വിരുദ്ധ സന്ദേശവുമായി എത്തുന്ന, പ്രകാശം പരത്തുന്ന പെൺകുട്ടിയുടെ ചിത്രീകരണം ഡിസംബർ ആദ്യം കോഴിക്കോട് ആരംഭിക്കും.

ആടുകുളം മുരുകദാസ്, നിസാർ മാമുകോയ, സുധി കോഴിക്കോട്, ഷിബു തിലകൻ, ബാബു വാസുദേവ് നമ്പൂതിരി, വിനോദ് കോഴിക്കോട്,അലൈദ തുടങ്ങിയവർ അഭിനയിക്കുന്നു.

എന്റെ നന്മ വെൽഫയർ ചാരിറ്റബിൾ സൊസൈറ്റിയും, കണ്ണാം തുമ്പി ഫിലിംസും ചേർന്ന് ജനകീയമായി നിർമ്മിക്കുന്ന ചിത്രമാണ് പ്രകാശം പരത്തുന്ന പെൺകുട്ടി. തിരക്കഥ, സംവിധാനം – സാബു കക്കട്ടിൽ, ഗാന രചന – ബാബു വാസുദേവ്, ഹരീഷ് ചുഴലി, സാബു കക്കട്ടിൽ, സംഗീതം – സന്ദീപ് ആർ. ബല്ലാൽ, ആലാപനം – മധു ബാലകൃഷ്ണൻ, അശ്വനി അനീഷ്, സന്ദീപ് ആർ.ബി, പി.ആർ.ഒ – അയ്മനം സാജൻ.

Story Highlights : Prakasaham Parathunna Penkutty Audio launch held in kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here