Advertisement

ഈ മത്സരം തീപാറും; സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ആര് ആരെ തൂക്കും, ആര്‍സനല്‍-ചെല്‍സി മത്സരം കാത്ത് ആരാധകര്‍

7 days ago
Google News 2 minutes Read
Arsenal vs Chelsea match preview

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പോയിന്റ് പട്ടികയില്‍ നിലവിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍, ആര്‍സനലും ചെല്‍സിയും. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഉഴപ്പില്‍ ടേബിളില്‍ മുന്നില്‍ക്കയറിയ ചെല്‍സിയെന്ന് ശത്രുക്കള്‍ പറയുമെങ്കിലും ദിവസങ്ങള്‍ക്ക് മുമ്പ് യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സയെ തരിപ്പണമാക്കിയ ചെല്‍സിയാണിത്. പോയിന്റ് നിലയില്‍ ചെല്‍സിയേക്കാളും ഏറെ മുന്നിലാണ് ആര്‍സനല്‍. ആറ് പോയിന്റിന്റെ അകലം പക്ഷേ സ്റ്റാംഫോര്‍ഡില്‍ ഗണ്ണേഴ്‌സിന് ആധിപത്യം നല്‍കുമോ എന്നത് കണ്ട് തന്നെ അറിയേണ്ടി വരും. നാളെ ഇന്ത്യന്‍ സമയം രാത്രി പത്തിനാണ് ചെല്‍സി തട്ടകത്തിലെ മത്സരം. ഇക്കഴിഞ്ഞ 23ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാമിനെ 4-1 ന് തുരത്തിയതും നാല് ദിവസം കഴിഞ്ഞ്, 27ന് ജര്‍മ്മന്‍ കരുത്തരായ ബയേണിനെ 3-1 സ്‌കോറില്‍ മലര്‍ത്തിയടിച്ചതും ആര്‍സനല്‍ ആണെന്ന കാര്യം മറന്നുകൂടാ.

ഫിഫ ക്ലബ് ലോകകപ്പ് ജേതാക്കളായ ചെല്‍സിക്ക് മൂല്യമേറിയ താരനിരയാണ് ഉള്ളത്. യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ഒടുവിലെ മത്സരം സ്‌ക്വാഡിന്റെ കരുത്ത് തെളിയിക്കുന്നതായിരുന്നു. മത്സരത്തിലുടനിളം ബാഴ്‌സയോട് വ്യക്തമായ ആധിപത്യം പുലര്‍ത്താന്‍ നീലക്കുപ്പായക്ക് ആയത് നിലവിലെ ടീമിന്റെ കരുത്ത് ഒന്ന് കൊണ്ട് മാത്രമായിരുന്നു. അഞ്ച് മത്സരങ്ങളില്‍ ഒരു സമനിലയൊഴിച്ചാല്‍ നവംബറില്‍ ചെല്‍സിക്ക് നാല് മാച്ചിലും വിജയിക്കാനായി. അഞ്ച് മത്സരങ്ങളില്‍ ഒരു സമനിലയൊഴിച്ചാല്‍ നവംബറില്‍ ചെല്‍സിക്ക് നാല് മാച്ചിലും വിജയിക്കാനായി.

നവംബറിലെ അവസാന മത്സരത്തിന് തയ്യാറെടുക്കുന്ന രണ്ട് ടീമുകളും ശക്തരാണെങ്കിലും ഈ മാസം കളിച്ച അഞ്ച് മാച്ചുകളില്‍ ഒരു സമനിലയും ബാക്കി വിജയങ്ങളുമാണ്. അവസാന മത്സരത്തില്‍ ബയേണ്‍ മ്യൂണിക്കിനെ തോല്‍പ്പിച്ചതും മുമ്പ് ടോട്ടന്‍ഹാമിനെ വലിയ സ്‌കോറില്‍ പരാജയപ്പെടുത്തിയതും നാളെ നടക്കുന്ന മാച്ചിന് ആത്മവിശ്വാസം പകരുന്നതായിരിക്കും. ലണ്ടന്‍ ഡെര്‍ബിയിലെ അവസാന 40 മത്സരങ്ങള്‍ എടുത്താല്‍ മൂന്ന് തോല്‍വികള്‍ മാത്രമാണ് ഗണ്ണേഴ്‌സിനുള്ളത്. ഇരുടീമുകളും നേര്‍ക്കുനേര്‍ വന്ന ഏറ്റവും അവസാനത്തെ അഞ്ച് മത്സരങ്ങളില്‍ മൂന്നിലും വിജയം ആര്‍സനലിനായിരുന്നു. രണ്ട് മത്സരങ്ങള്‍ സമനിലയിലായിരുന്നു. ഏതായാലും ഞായറാഴ്ച്ച നടക്കുന്ന മത്സരം തീപാറുമെന്നതില്‍ സംശയമേതുമില്ല.

Story Highlights: preview of Arsenal vs Chelsea match in English premier league

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here