Advertisement

‘മോദി സർക്കാരിൻറെ വികസന പദ്ധതികളിൽ മത വിവേചനം കണ്ടിട്ടില്ല’: ശശി തരൂർ

November 29, 2025
Google News 1 minute Read
sashi tharoor says elder congress leaders have partiality

മോദി സർക്കാരിൻറെ വികസന പദ്ധതികളിൽ മത വിവേചനം കണ്ടിട്ടില്ലെന്ന് ശശി തരൂർ എം പി. ബിജെപിയുടെ വിവേചന രാഷ്ട്രീയത്തെക്കുറിച്ച് മോദിയോട് നേരിട്ട് സംസാരിച്ചിട്ടുണ്ട്. പൗരത്വ നിയമഭേദഗതിയോട് വിയോജിപ്പുണ്ട്. മോദി സർക്കാരിനെക്കുറിച്ച് എപ്പോഴും നെഗറ്റീവ് പറഞ്ഞാൽ മതിയോ? രാഷ്ട്രീയം ഏതായാലും രാഷ്ട്രം നന്നായാൽ മതിയെന്നും ശശി തരൂർ വ്യക്തമാക്കി.

രാജ്യവും കേരളവും നന്നാകണം എന്നതാണ് എല്ലാവരുടെയും വിശ്വാസം. ആര് ജയിച്ചാലും അവർ എല്ലാവരുടെയും ജനപ്രതിനിധിയാണ്. ശുചിത്വഭാരത പദ്ധതി അടക്കം മോദി സർക്കാരിൻറെ ചില പരിപാടികൾക്ക് പിന്തുണയുണ്ട്. മന്ത്രിയായിരുന്നപ്പോൾ വകുപ്പിന് പുറത്തുള്ള വിഷയങ്ങളിൽ സംസാരിക്കാൻ അധികാരമില്ലായിരുന്നു.

പി എം ശ്രീയിൽ കാവിവൽക്കരണം കാണുന്നില്ല. സിലബസിൽ പ്രശ്‌നമുണ്ടെങ്കിൽ സംസ്ഥാനം പുതിയ സിലബസ് നടപ്പാക്കിയാൽ പോരേ. നിക്ഷേപകർ ആത്മഹത്യചെയ്ത ഏക സംസ്ഥാനം കേരളമാണ്. കേരളത്തിൻ്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താൻ നടപടിവേണം. കേരള സർക്കാരിനേക്കാൾ കൂടുതൽ കേന്ദ്രസർക്കാർ വികസനം നടപ്പാക്കി. തൊഴിലില്ലായ്മ ഇനിയും പരിഹരിക്കണം. യുപിഎ സർക്കാറിന്റെ പല പദ്ധതികളും മോദി സർക്കാർ തുടരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Story Highlights : sashi tharoor praises modi on pm shri

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here