Advertisement

‘പാപങ്ങളുടെ വലിപ്പച്ചെറുപ്പം അളക്കാനുള്ള മാനദണ്ഡം എന്താണ്?’ ആകാംഷയുണർത്തി ദി റൈഡിന്റെ ടീസർ റിലീസ് ചെയ്തു

November 29, 2025
Google News 5 minutes Read

ഒരാളുടെ മുഖത്ത് നോക്കി അയാൾ എത്ര വലിയ പാപിയാണെന്ന് പറയാൻ പറ്റുമോ? ഒരു കാറിലെ യാത്രക്കാരോട് അജ്ഞാതനായ ഒരാൾ ചോ​ദിക്കുന്ന ചോദ്യമാണിത്. ഇത്തരത്തിൽ പാപങ്ങളെക്കുറിച്ചാണ് അയാൾ ചോദിക്കുന്നത്. പ്രേക്ഷകരിൽ ആകാംഷയുണർത്തുന്ന ഈ ചോദ്യങ്ങളുമായി ദി റൈഡ് എന്ന സിനിമയുടെ ടീസർ പുറത്തിറക്കി. ഡയസ്പോർ എന്റർടെയ്ൻമെന്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദർപൺ ത്രിസാൽ നിർമ്മിച്ച് റിതേഷ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ 5ന് തിയറ്ററുകളിലെത്തും.

സുധി കോപ്പ, ആൻ ശീതൾ, മാലാ പാർവതി, ശ്രീകാന്ത് മുരളി, പ്രശാന്ത് മുരളി, ഹരീഷ് ഉത്തമൻ, ​ഗോപിക മഞ്ജുഷ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ കഥ സുഹാസ് ഷെട്ടിയുടേതാണ്. റിതേഷ് മേനോൻ, സുഹാസ് ഷെട്ടി എന്നിവരും നിർമ്മാതാക്കളാണ്. ഇവർ തന്നെയാണ് തിരക്കഥയും സംഭാഷണവും. ഛായാ​ഗ്രഹണം- ബാബ തസാദുഖ് ഹുസൈൻ. സൂരജ് ഇഎസ് ആണ് ചിത്രത്തിന്റെ എഡിറ്റർ.

ഒരു കാർ യാത്രയിൽ തിരഞ്ഞെടുക്കുന്ന കുറുക്കുവഴി അതിലെ യാത്രക്കാർക്ക് സമ്മാനിക്കുന്നത് അപ്രതീക്ഷിതമായ അനുഭവങ്ങളാണ് ചിത്രം. വിജേന്ദർ സിം​ഗ്, ഹരീഷ് ലഖാനി, ജിതേന്ദ്രയാദവ്, വി.കെ ഫിലിംസ് ആന്റ് എന്റർടെയ്ൻമെന്റ് എന്നിവരാണ് സഹ നിർമ്മാതാക്കൾ. എക്സികുട്ടീവ് പ്രൊഡ്യൂസർ- വികാശ് ആര്യ, ലൈൻ പ്രൊഡക്ഷൻ- ഒക്ടോബർ സ്ക്കൈ പിക്ച്ചേഴ്സ്.

ക്രിയേറ്റീവ് പ്രൊഡ്യൂസർ- റീന ഒബ്റോയ്, ഹെഡ് ഓഫ് പ്രൊഡക്ഷൻ- ശശി ദുബൈ, കലാസംവിധാനം- കിഷോർ കുമാർ, സം​ഗീതം- നിതീഷ് രാംഭദ്രൻ, കോസ്റ്റ്യും- മേബിൾ മൈക്കിൾ, മലയാളം അഡാപ്റ്റേഷൻ- രഞ്ജിത മേനോൻ, സൗണ്ട് ഡിസൈൻ- അരുൺ വർമ്മ, സൗണ്ട് മിക്സിം​ഗ്- ഡാൻ ജോസ്, കളറിസ്റ്റ്- ലിജു പ്രഭാകർ, ആക്ഷൻ- ജാവേദ് കരീം, മേക്കപ്പ്- അർഷാദ് വർക്കല, സൂപ്പർവൈസിം​ഗ് പ്രൊഡ്യൂസർ- അവൈസ് ഖാൻ, ലൈൻ പ്രൊഡ്യൂസർ- എ.കെ ശിവൻ, അഭിലാഷ് ശങ്കരനാരായണൻ, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്, പ്രൊഡക്ഷൻ മാനേജർ- റഫീഖ് ഖാൻ, കാസ്റ്റിം​ഗ്- നിതിൻ സികെ ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – വിഷ്ണു രഘുനന്ദൻ, ചീഫ് അസോസിയേറ്റ് ക്യാമറാമാൻ- ജിയോ സെബി മലമേൽ, അസോസിയേറ്റ് ഡയറക്ടർ- ശരത്കുമാർ കെ.ജി, അഡീഷണൽ ഡയലോ​ഗ്- ലോപസ് ജോർജ്, സ്റ്റിൽസ്- അജിത് മേനോൻ, വിഎഫ്എക്സ്- തിങ്ക് വിഎഫ്എക്സ്, അഡീഷണൽ പ്രമോ-മനീഷ് ജയ്സ്വാൾ, പബ്ലിസിറ്റി ഡിസൈൻ- ഫോർവേഡ് സ്ലാഷ് മീഡിയ, ആർഡി സ​ഗ്​​ഗു, ടൈറ്റിൽ ഡിസൈൻ- ഹസ്തക്യാര, മാർക്കറ്റിം​ഗ് എജൻസി- മെയിൻലൈൻ മീഡിയ, പിആർഒ- സതീഷ് എരിയാളത്ത്, മാർക്കറ്റിം​ഗ് കൺസൾട്ടന്റ്- വർ​ഗീസ് ആന്റണി, വിതരണം- ഫിയോക്ക്.

Story Highlights : Teaser of The Ride has been released

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here