Advertisement

‘ഡല്‍ഹിയില്‍ എന്റെ വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ വാ..’; സുരേഷ് ഗോപിയെ നേരില്‍ കാണമെന്ന ഭിന്നശേഷി വിദ്യാര്‍ഥിയുടെ ആഗ്രഹം പൂവണിയുന്നു

November 30, 2025
Google News 2 minutes Read
suresh gopi

നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിയെ നേരില്‍ കാണമെന്ന ഭിന്നശേഷി വിദ്യാര്‍ഥിയുടെ ആഗ്രഹം പൂവണിയുന്നു. കായംകുളം സ്വദേശിയായ ആറാം ക്ലാസുകാരന്‍ യാസിനെ സുരേഷ് ഗോപി ഡല്‍ഹിയിലേക്ക് ക്ഷണിച്ചു. രണ്ടു കൈകളും കാലുമില്ലാത്ത യാസീന്‍ കലാപ്രകടനങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.

കായംകുളം സ്വദേശിയായ മുഹമ്മദ് യാസീന്റെ പ്രിയപ്പെട്ട നടന്‍ സുരേഷ് ഗോപിയാണ്. എല്ലാ പിറന്നാളിനും ദി കമ്മീഷണര്‍ സിനിമയുടെ പശ്ചാത്തല സംഗീതം കീബോര്‍ഡില്‍ വായിച്ച് യാസീന്‍ സുരേഷ് ഗോപിക്ക് ഫേസ്ബുക്കില്‍ അയച്ചു നല്‍കും. അത്രയക്ക് ആരാധനയാണ് ഈ ആറാം ക്ലാസുകാരന്. പക്ഷെ അതൊന്നും സുരേഷ് ഗോപി കണ്ടിരുന്നില്ല. അങ്ങനെയിരിക്കെയാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബിജെപി നേതാവ് എന്‍ ഹരി യാസിന്റെ വീട്ടിലെത്തിയത്. കാര്യങ്ങളെല്ലാം യാസീന്‍ പറഞ്ഞു. അപ്പോള്‍ തന്നെ വീഡിയോ കോളില്‍ സുരേഷ് ഗോപിയെ വിളിച്ചു.

ഏറെനേരം സുരേഷ് ഗോപി യാസിനോടും കുടുംബാംഗങ്ങളോടും സംസാരിച്ചു. നേരില്‍ കാണണമന്ന ആഗ്രഹവും പ്രകടിപ്പിച്ചു.

ഡിസംബര്‍ രണ്ടിന് രാജ്യ തലസ്ഥാനത്ത് പ്രിയതാരം സുരേഷ് ഗോപിക്കൊപ്പമായിരിക്കും യാസിന്റെ പ്രഭാത ഭക്ഷണം. പറഞ്ഞറിയിക്കാനാവാത്ത സന്തോഷം. ഡിസംബര്‍ 3ന് ഭിന്നശേഷി ദിനത്തില്‍, 18 വയസിനു താഴെയുള്ള ഭിന്നശേഷിക്കുട്ടികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ശ്രേഷ്ഠ ദിവ്യാങ് പുരസ്‌കാരം യാസീന്‍ രാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങും. 24ന്റെയും ഫ്‌ലവേഴ്‌സിന്റെയും വേദികളിലെത്തി അത്ഭുത പ്രകടനങ്ങള്‍ കാഴ്‌ച്ചെച്ചിട്ടുണ്ട് ഈ കൊച്ചുമിടുക്കന്‍.

Story Highlights : A differently-abled student’s wish to meet actor and Union Minister Suresh Gopi in person comes true

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here