Advertisement

ഡല്‍ഹി സ്‌ഫോടനം: ചെങ്കോട്ടയ്ക്ക് സമീപം പ്രതിഷേധം; കുറ്റവാളികള്‍ക്ക് കനത്ത ശിക്ഷ ഉറപ്പാക്കണം എന്ന് പ്രതിഷേധക്കാര്‍.

November 30, 2025
Google News 1 minute Read
DELHI

ഡല്‍ഹി സ്‌ഫോടനത്തില്‍, ചെങ്കോട്ടയ്ക്ക് സമീപം പ്രതിഷേധം. ജീവന്‍ നഷ്ടമായവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചും ആക്രമണത്തെ അപലപിച്ചുമാണ് ആളുകള്‍ ഒത്തുകൂടിയത്. കുറ്റവാളികള്‍ക്ക് കനത്ത ശിക്ഷ ഉറപ്പാക്കണം എന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി. വിദ്യാസമ്പന്നരായവര്‍ ആക്രമണത്തില്‍ ഉള്‍പ്പെട്ടത് കൂടുതല്‍ അസ്വസ്ഥരാക്കി എന്നും പ്രതിഷേധക്കാര്‍ പറയുന്നു.

കഴിഞ്ഞ ദിവസം വൈകിട്ടാണ് സ്‌ഫോടന സ്ഥലത്തുണ്ടായത്. പ്രദേശവാസികളായ ആളുകള്‍ ഉള്‍പ്പടെ ഒത്തുകൂടിയാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടയാളുകള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ആക്രമണത്തെ അപലപിക്കുകയും ചെയ്തുകൊണ്ട് ഒത്തുകൂടിയത്. ആക്രമണത്തിന്റെ ആഘാതം ഇത്രയെങ്കിലും കുറയ്ക്കാന്‍ കഴിഞ്ഞതില്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ അടക്കമുള്ളവയുടെ നടപടികളെ അഭിനന്ദിക്കുകയും ചെയ്തു. ഇത്തരം ആക്രമണങ്ങള്‍ തടയാന്‍ ജനങ്ങള്‍ക്കിടയില്‍ ജാഗ്രത ഉണ്ടാകണമെന്ന ആഹ്വാനവും പ്രതിഷേധത്തെ തുടര്‍ന്ന് നടത്തി.

അതേസമയം, ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്. അറസ്റ്റിലുള്ള ആറ് പേരെയും ഫരീദാബാദിലെ അല്‍ഫലാ സര്‍വകലാശാലയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ്. കഴിഞ്ഞ ദിവസം നടന്ന പരിശോധനയില്‍ ഡോ. ഷെഹീന്റെ മുറിയില്‍ നിന്ന് 18 ലക്ഷത്തോളം രൂപ കണ്ടെത്തിയിരുന്നു.

Story Highlights : Delhi blast: Protest near Red Fort

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here