Advertisement

പരാതിക്കാരി ഫ്‌ളാറ്റിലെത്തിയ ദിവസത്തെ CCTV ദൃശ്യങ്ങൾ ലഭ്യമായില്ല; രാഹുലിന്റെ ഫ്ലാറ്റിലെ പരിശോധന പൂർത്തിയായി

November 30, 2025
Google News 1 minute Read

ലൈംഗിക പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ പാലക്കാട്ടെ ഫ്‌ളാറ്റിലെ പരിശോധന പൂർത്തിയായി. ഇന്നത്തെ പരിശോധന പൂർത്തിയാക്കി അന്വേഷണ സംഘം മടങ്ങി. പരാതിക്കാരിയെത്തിയ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമായില്ല. ഫ്ലാറ്റിൽ ഉള്ളത് ഒരു മാസത്തെ സിസിടിവി ബാക്ക് അപെന്ന് കണ്ടെത്തൽ. നാളെ അന്വേഷണ സംഘം വീണ്ടും ഫ്ലാറ്റിൽ എത്തും. കെയർടേക്കറിൽ നിന്ന് വിവരങ്ങൾ തേടും.

എംഎല്‍എ ഓഫീസിലും എസ്‌ഐടി സംഘം പരിശോധന നടത്തും. സ്വകാര്യ വാഹനത്തിലാണ് അന്വേഷണ സംഘമെത്തിയത്. പാലക്കാട് ക്രൈംബ്രാഞ്ച് ഓഫീസില്‍ എസ്‌ഐടി സംഘം യോഗം ചേര്‍ന്നു. പരിശോധനയ്ക്ക് പാലക്കാട്ടെ കൂടുതല്‍ പൊലീസ് സംഘത്തെ ആവശ്യപ്പെട്ടു. രണ്ടംഗ സംഘമായാണ് പരിശോധന.

രാഹുലിനെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം. ബുധനാഴ്ച്ച മുന്‍കൂര്‍ ജാമ്യം പരിഗണിക്കും വരെ അറസ്റ്റ് വേണ്ടെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആദ്യ നിലപാട്.എന്നാല്‍ പിന്നീട് എ.ഡി.ജി.പി.എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം യോഗം ചേര്‍ന്നു.തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ വേഗത്തില്‍ അറസ്റ്റ് ചെയ്യാന്‍ എ.ഡി.ജി.പിയുടെ നിര്‍ദേശം നല്‍കി.ഇതോടെ സംസ്ഥാന വ്യാപകമായി പോലീസ് പരിശോധന ആരംഭിച്ചു.

രാഹുലിന്റെ സുഹൃത്തുക്കളും ബന്ധുക്കളും നിരീക്ഷത്തിലാണ്.വിവരങ്ങള്‍ അറിയാവുന്ന ബന്ധുക്കളില്‍ ചിലരെ പോലീസ് ചോദ്യം ചെയ്‌തേക്കും.രാഹുല്‍ കോയമ്പത്തൂരില്‍ ഒളിവില്‍ കഴിയുന്നതായി പൊലീസിന് സംശയമുണ്ട്.

Story Highlights : Inspection at MLA Rahul Mamkootathil Palakkad flat completed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here