Advertisement

മുനമ്പം ഭൂസമരസമിതി പിളര്‍ന്നു; സമരം അസാനിപ്പിക്കുന്നത് വഞ്ചനയെന്ന് ഒരു വിഭാഗം; പുതിയ പന്തലില്‍ സമരം ആരംഭിച്ചു

November 30, 2025
Google News 1 minute Read
munambam

മുനമ്പം ഭൂസമരസമിതി പിളര്‍ന്നു. സമരം അവസാനിപ്പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം പള്ളിമുറ്റത്തെ സമരപ്പന്തലില്‍ നിന്ന് ഇറങ്ങിപ്പോയി. ബദല്‍ സമരക്കാര്‍ റോഡരികില്‍ പുതിയ സമരപ്പന്തല്‍ കെട്ടി. സമരം അസാനിപ്പിക്കുന്നത് വഞ്ചനയെന്നാണ് ഇവരുടെ ആരോപണം.

റവന്യു അവകാശങ്ങള്‍ പൂര്‍ണമായും ലഭിക്കുന്നത് വരെ സമരം തുടരുമെന്നാണ് ഇവര്‍ പറയുന്നത്. സുപ്രീംകോടതി വരെയെത്തിയ കേസാണ്. ഇതിന് എപ്പോള്‍ വേണമെങ്കിലും സ്‌റ്റേ വരാം. ഡിസംബര്‍ 17ാം തിയതി ഫൈനല്‍ ഹിയറിംഗ് ഉണ്ടെന്നാണ് ഞങ്ങള്‍ മനസിലാക്കുന്നത്. സമരമവസാനിപ്പിക്കുന്നതില്‍ കൂടിയാലോചനയുണ്ടായില്ല. അഞ്ച് പേരടങ്ങുന്ന കോര്‍ കമ്മറ്റിയാണ് തീരുമാനമെടുത്തത്. ഇന്ന് പള്ളിയിലെത്തിയപ്പോളാണ് താത്കാലികമായി സമരം നിര്‍ത്തുമെന്ന് പറയുന്നത്. ഇന്ത്യ മുഴുവന്‍ പിന്തുണച്ച ഒരു സമരം ഇങ്ങനെ അവസാനിപ്പിക്കുന്നത് എന്താണെന്ന് മനസിലാകുന്നില്ല. റവന്യു അവകാശങ്ങള്‍ നേടിയെടുക്കുന്നത് വരെ സമരം എന്നാണ് തീരുമാനം – സമരക്കാര്‍ പറയുന്നു. എന്ന് അവിടെ സമരം പുനരാരംഭിക്കുന്നോ അന്ന് ആദ്യ സമരപ്പന്തലിലേക്ക് പോകും സമരക്കാര്‍ വ്യക്തമാക്കി.

കരം അടക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും സര്‍ക്കാര്‍ നല്‍കിയ ഉറപ്പില്‍ വിശ്വാസമുണ്ടെന്നും മുനമ്പം സമരസമിതി നേതാവ് ജോസഫ് ബെന്നി പറഞ്ഞു. സമരം തുടരുന്നത് ബിജെപി അംഗത്വം സ്വീകരിച്ചവരെന്നും ജോസഫ് ബെന്നി ആരോപിച്ചു.

Story Highlights : Munambam Land Protection Council splits

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here