Advertisement

രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ്; സംസ്ഥാന വ്യാപകമായി പരിശോധന ആരംഭിച്ചു

November 30, 2025
Google News 1 minute Read
conflict in congress about rahul mamkoottathil participating in assembly meeting

ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്‌തേക്കും. എ.ഡി.ജി.പി എച്ച് വെങ്കിേേടഷിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം യോഗം ചേര്‍ന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെ വേഗത്തില്‍ അറസ്റ്റ് ചെയ്യാനാണ് എഡിജിപിയുടെ നിര്‍ദേശം. പൊലീസ് സംസ്ഥാന വ്യാപകമായി പരിശോധന ആരംഭിച്ചു.

രാഹുലിന്റെ സുഹൃത്തുക്കളും ബന്ധുക്കളും നിരീക്ഷത്തിലാണ്. ബന്ധുക്കളില്‍ ചിലരെ പൊലീസ് ചോദ്യം ചെയ്യും. കോയമ്പത്തൂരിലും പരിശോധന നടക്കും. രാഹുല്‍ കോയമ്പത്തൂരില്‍ ഒളിച്ചു കഴിയുന്നതായി സംശയമുണ്ട്. പൊലീസിന്റെ ഒരു സംഘം തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നു.

കേസില്‍ പ്രത്യേക അന്വേഷണസംഘം തെളിവുശേഖരണത്തിലേക്ക് കടന്നിട്ടുണ്ട്. പുറത്തുവന്ന ശബ്ദരേഖ യുവതിയുടേതാണോ എന്നുറപ്പിക്കാന്‍ ശാസ്ത്രീയ ശബ്ദപരിശോധനയും നടത്തും.

Read Also: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡനക്കേസ്; നടന്നത് അശാസ്ത്രീയ ഗര്‍ഭഛിദ്രം; യുവതിക്ക് നല്‍കിയത് വീര്യം കൂടിയ മരുന്ന്

നടന്നത് അശാസ്ത്രീയ ഗര്‍ഭഛിദ്രമെന്നും യുവതിക്ക് നല്‍കിയത് വീര്യം കൂടിയ മരുന്ന് എന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ടാം മാസത്തിന് ശേഷമാണ് ഗര്‍ഭഛിദ്രം നടത്തിയത്. രണ്ടു പ്രാവശ്യം ഗുരുതരമായ മരുന്ന് നല്‍കി. മേയ് 30നാണ് ആദ്യം മരുന്ന് നല്‍കിയത്. ഗുരുതര രക്തസ്രാവത്തെ തുടര്‍ന്നു യുവതിയുടെ ആരോഗ്യ നില മോശമായി. ശേഷം മാനസികമായി തകര്‍ന്ന യുവതി രണ്ട് ആശുപത്രികളില്‍ ചികിത്സ തേടി. യുവതിയെ ചികിത്സിച്ച ഡോക്ടര്‍മാരില്‍ നിന്നും വിവരം തേടും. ആശുപത്രി രേഖകളും പൊലീസ് പരിശോധിച്ച് വരുന്നു.

കേസില്‍ അന്വേഷണസംഘം തെളിവുശേഖരണത്തിലേക്ക് കടന്നു. യുവതി കൈമാറിയ ഡിജിറ്റല്‍ തെളിവുകളില്‍ ശാസ്ത്രീയ പരിശോധന നടത്തും. പുറത്തുവന്ന ശബ്ദരേഖ യുവതിയുടേതാണോ എന്ന് ഉറപ്പിക്കാന്‍ ശാസ്ത്രീയമായ ശബ്ദപരിശോധന നടത്തും. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഒളിവില്‍ തന്നെയാണ്. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ചയാണ് തിരുവനന്തപുരം സെഷന്‍സ് കോടതി പരിഗണിക്കുന്നത്.

രാഷ്ട്രീയ പ്രേരിതമായ കേസെന്നു ആരോപിച്ചാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച്ച പരിഗണിക്കും.യുവതിക്കെതിരെ തെളിവെന്നു ചൂണ്ടിക്കാട്ടി സീല്‍ഡ്
കവറില്‍ ചില രേഖകള്‍ രാഹുല്‍ കോടതിയില്‍ നല്‍കിയിട്ടുണ്ട്. ഗര്‍ഭഛിദ്രം സ്വന്തം ഇഷ്ടപ്രകാരമാണ് നടത്തിയത് എന്ന് സ്ഥാപിക്കാനുള്ള രേഖ,പരാതി നല്‍കാന്‍ മറ്റൊരാള്‍ യുവതിയെ സമ്മര്‍ദ്ദപ്പെടുത്തുന്നതിന്റെ രേഖകള്‍ എന്നിവയാണ് കൈമാറിയതെന്നാണ് വിവരം. എന്നാല്‍, രാഹുലിനെതിരെ പെണ്‍കുട്ടി നല്‍കിയിരിക്കുന്ന മൊഴിയില്‍ കുരുക്കാകുന്ന പല കാര്യങ്ങളുമുണ്ട്. രാഹുല്‍ വിവാഹ വാഗ്ദാനം നല്‍കിയിരുന്നതായി പെണ്‍കുട്ടിയുടെ മൊഴിയുണ്ട്. ഡിവോഴ്‌സ് ആയതിനാല്‍ രാഹുലിന്റെ വീട്ടില്‍ വിവാഹത്തിന് സമ്മതിക്കില്ലെന്നും, കുഞ്ഞുണ്ടെങ്കില്‍ വീട്ടില്‍ വിവാഹത്തിന് സമ്മതിക്കുമെന്നും വിശ്വസിപ്പിച്ചു. ഗര്‍ഭം ധരിച്ചത് അതിനാലാണന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. ആദ്യ വിവാഹം ഒഴിഞ്ഞ ശേഷം അഞ്ചു മാസം കഴിഞ്ഞാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പരിചയപ്പെട്ടതെന്നും പെണ്‍കുട്ടി മൊഴി നല്‍കി.

Story Highlights : Police to arrest Rahul Mankoottathil

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here