എസ്‌ഐആര്‍; ‘ കരട് പ്രസിദ്ധീകരിക്കുന്നത് ഡിസംബര്‍ 16 വരെ നീട്ടി; അന്തമ വേട്ടര്‍ പട്ടിക ഫെബ്രുവരി 14ന്’; രത്തന്‍ ഖേല്‍കര്‍
എസ്‌ഐആര്‍ സമയ പരിധി നീട്ടിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയില്‍ പ്രതികരിച്ച് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രത്തന്‍ ഖേല്‍കര്‍. എല്ലാ നടപടി ക്രമങ്ങള്‍ക്കും ഒരാഴ്ച സമയം നീട്ടിയെന്ന് വ്യക്തമാക്കിയ അദ്ദേഹം കരട് പ്രസിദ്ധീകരിക്കുന്നത് ഡിസംബര്‍ 16 വരെ നീട്ടി. അന്തമ വേട്ടര്‍ പട്ടിക ഫെബ്രുവരി 14 ( നേരത്തെ ഫെബ്രുവരി 7) പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലഭിച്ച സമയപരിധി ഉപയോഗിക്കുമെന്നും കണ്ടെത്താന്‍ കഴിയാത്തവരെ കണ്ടെത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നഗര പ്രദേശങ്ങളില്‍ ഫോം തിരികെ തരുന്നില്ല എന്ന ട്രെന്‍ഡ് ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പലരും ഫോം പൂരിപ്പിച്ച് തിരികെ നല്‍കുന്നില്ല. എത്രയും പെട്ടന്ന് ഫോം പൂരിപ്പിച്ച് നല്‍കണം – രത്തന്‍ ഖേല്‍കര്‍ പറഞ്ഞു.
നിലവില്‍ 5 ശതമാനം കണ്ടെത്താന്‍ കഴിയാത്തവര്‍ പട്ടികയില്‍ ഉണ്ട്. 10 ലക്ഷത്തോളം പേര്‍ വരും. അഞ്ച് ലക്ഷത്തോളം മരിച്ചവര്‍ ഉണ്ട. യോഗ്യരായ എല്ലാവരും വോട്ടര്‍ പട്ടികയില്‍ ഉണ്ടാകും – അദ്ദേഹം പറഞ്ഞു.
മാത്യു ടി തോമസ് പട്ടികയില്‍ ഇല്ലാത്തതിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. 2002 ല്‍ ഇല്ലെങ്കിലും പ്രശ്‌നം ഇല്ല. പേര് ഇല്ലെങ്കില്‍ ഡ്രാഫ്റ്റ് പട്ടിയുമായി ഹിയറിംഗിന് പോണം. ജില്ല കലക്ടറോട് പ്രശ്‌നത്തില്‍ ഇടപെടാന്‍ പറഞ്ഞിട്ടുണ്ട് – അദ്ദേഹം പറഞ്ഞു.
Story Highlights : Rathan Kelkar about SIR
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




