Advertisement

ലൈംഗിക പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ തുടരുന്നു, തെളിവുശേഖരണത്തിലേക്ക് കടന്ന് അന്വേഷണസംഘം

6 days ago
Google News 2 minutes Read
Rahul Mamkootathihl

ലൈംഗിക പീഡനക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒളിവിൽ തന്നെ. കേസിൽ അന്വേഷണസംഘം തെളിവുശേഖരണത്തിലേക്ക് കടന്നു. യുവതി കൈമാറിയ ഡിജിറ്റൽ തെളിവുകളിൽ ശാസ്ത്രീയ പരിശോധന നടത്തും. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ചയാണ് തിരുവനന്തപുരം സെഷൻസ് കോടതി പരിഗണിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസിനുള്ളിലെ ഭിന്നത തുടരുകയാണ്.

Read Also: മുനമ്പം ഭൂസമരം ഇന്ന് അവസാനിക്കും: മന്ത്രിമാരായ പി രാജീവും കെ രാജനും സമരപ്പന്തലിൽ എത്തും

യുവതിയുടെ മൊഴി പ്രകാരമുള്ള സ്ഥലങ്ങളിൽ നിന്നും അന്വേഷണ സംഘം തെളിവ് ശേഖരിക്കും. യുവതി കൈമാറിയ ഡിജിറ്റൽ തെളിവുകളിൽ ശാസ്ത്രീയ പരിശോധനയും പൂർത്തിയാക്കും. ആവശ്യമെങ്കിൽ മറ്റു ചിലരുടെ മൊഴിയും രേഖപ്പെടുത്തും. സീൽഡ് കവറിൽ യുവതിക്കെതിരെ ചില വിവരങ്ങൾ രാഹുലും കൈമാറിയിരുന്നു. മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ പൊലീസ് അറസ്റ്റ് ഒഴിവാക്കിയേക്കും.

ബലാത്സംഗം നടന്നെന്ന് പറയുന്ന കാലത്ത് ഭർത്താവിന് ഒപ്പമാണ് യുവതി താമസിച്ചത് എന്നതിനുള്ള തെളിവുകളും രാഹുല്‍ സമർപ്പിച്ച രേഖകളില്‍ ഉൾപ്പെടുന്നു എന്നാണ് വിവരം. കേസിൽ ഒളിവിലുള്ള രാഹുൽ ഇന്നലെയാണ് തിരുവനന്തപുരത്ത് എത്തിയാണ് വക്കാലത്തിൽ ഒപ്പിട്ടതെന്ന് അഭിഭാഷകൻ വ്യക്തമാക്കി. മുൻകൂര്‍ ജാമ്യ ഹര്‍ജി നൽകാനായാണ് ഇന്നലെ രാഹുൽ തലസ്ഥാനതെത്തിയത്. പൊലീസ് കേസെടുത്തതിന് പിന്നാലെ രാഹുൽ ഒളിവിൽ പോവുകയായിരുന്നു.

Story Highlights : Sexual harassment case: Rahul Mamkootathil remains absconding

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here