കായംകുളത്ത് പിതാവിനെ മകൻ വെട്ടിക്കൊന്നു; അമ്മ ഗുരുതരാവസ്ഥയിൽ, പ്രതി അറസ്റ്റിൽ
ആലപ്പുഴ കായംകുളത്ത് പിതാവിനെ മകൻ വെട്ടിക്കൊന്നു. ഗുരുതരമായി പരുക്കേറ്റ മാതാവ് സിന്ധു വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. അഭിഭാഷകനായ മകന്‍ നവജിത്താണ് ക്രൂരകൃത്യം ചെയ്തതത്. നടരാജനാണ് മരിച്ചത്.
മകനെ പൊലീസ് ബലം പ്രയോഗിച്ചാണ് കീഴ്‌പ്പെടുത്തിയത്. ഇന്ന് രാത്രിയോടെയാണ് നവജിത്ത് അമ്മയെയും അച്ഛനെയെയും വെട്ടിപരുക്കേൽപ്പിച്ചത്. മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
എന്താണ് പ്രകോപന കാരണമെന്ന് വ്യക്തമല്ല. മകൻ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
Story Highlights : Son hacks father to death in Kayamkulam
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




