Advertisement

‘ സ്വര്‍ണവും ഗര്‍ഭവുമല്ല; തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകേണ്ടത് വികസനം’; സുരേഷ് ഗോപി

5 days ago
Google News 2 minutes Read
suresh gopi (1)

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഗര്‍ഭവും സ്വര്‍ണവുമല്ല ചര്‍ച്ചാ വിഷയമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വികസന വിഷയങ്ങള്‍ ആയിരിക്കും തെരഞ്ഞെടുപ്പില്‍ ബിജെപി ഉയര്‍ത്തിക്കാട്ടുകയെന്നും സുരേഷ് ഗോപി പറഞ്ഞു.

തിരഞ്ഞെടുപ്പ് സമയത്ത് എതിര്‍ സ്ഥാനാര്‍ഥികളുടെ പേര് പോലും താന്‍ എടുത്ത് പറഞ്ഞിട്ടില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. അതൊരു തത്വമാണ് എനിക്ക്.ആരോപണ ശരങ്ങളും ചില അന്വേഷണങ്ങളും അറസ്റ്റും സ്വര്‍ണവും ഗര്‍ഭവും ഒന്നും നമ്മുടെ വിഷയമല്ല. തിരഞ്ഞെടുപ്പില്‍ റിലേറ്റ് ചെയ്യാന്‍ പറ്റുന്ന വിഷയങ്ങള്‍ മാത്രം ജനങ്ങളുമായി സംവദിക്കണം. ഇത് വളരെ കര്‍ശനമായി നമ്മള്‍ പാലിക്കേണ്ട ഒരു മര്യാദയാണ് – സുരേഷ് ഗോപി പറഞ്ഞു.

വോട്ടിംഗ് പ്രക്രിയയിലെ ഏറ്റവും ശുദ്ധീകരണ ശക്തിയാണ് എസ്‌ഐആറെന്നും സുരേഷ് ഗോപി പറഞ്ഞു. അത് എന്ത് വില കൊടുത്തും നടപ്പിലാക്കിയിരിക്കണമെന്നും നമുക്ക് കള്ളക്കമ്പുകള്‍ ആരും വോട്ട് ചെയ്യേണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. യഥാര്‍ഥ വോട്ട് ചോരി ആര് നടത്തി എന്നുള്ളത് വ്യക്തമാകും. ബംഗാളിലും വ്യക്തമാകും. ഇതൊന്നും പക്ഷേ നമ്മുടെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയമാകരുത്. വികസനം മാത്രമായിരിക്കണം ചര്‍ച്ച. ജനങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന ആഗ്രഹങ്ങള്‍ ആവശ്യങ്ങള്‍ എന്നിവ സാധ്യമാക്കിക്കൊടുക്കാന്‍ നമുക്ക് ഉത്തരവാദിത്തമുണ്ട്. ആ ഉത്തരവാദിത്തം നമ്മളെ ഏല്‍പ്പിച്ചാല്‍ ഉറപ്പായിട്ടും നിര്‍വഹിക്കും – അദ്ദേഹം പറഞ്ഞു.

Story Highlights : Suresh Gopi said that BJP will highlight development issues in the elections

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here