Advertisement

കോഴിക്കോട് വീണ്ടും കോൺഗ്രസിന് തിരിച്ചടി, മുൻ പഞ്ചയത്ത് അംഗം BJP യിൽ ചേർന്നു

December 1, 2025
Google News 1 minute Read

തദ്ദേ​ശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസിന് തിരിച്ചടി. കോഴിക്കോട് അഴിയൂരിൽ വീണ്ടും കോൺഗ്രസ് നേതാവ് BJP യിൽ ചേർന്നു. മുൻ പഞ്ചയത്ത് അംഗം കെ.പി ജയകുമാറാണ് കോൺഗ്രസിൽ നിന്ന് രാജിവെച്ചത്. ബിജെപി നോർത്ത് ജില്ലാ പ്രസിഡണ്ട് പ്രഫുൽ കൃഷ്ണ ഷാൾ അണിയിച്ച് സ്വീകരിച്ചു.

അതേസമയം സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞയാഴ്ച കോൺഗ്രസ് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ബിജെപിയിൽ ചേർന്നിരുന്നു. കോഴിക്കോട് അഴിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശശിധരൻ തോട്ടത്തിലാണ് ബിജെപിയിൽ ചേർന്നത്.

പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശശിധരൻ തോട്ടത്തിലിനൊപ്പം ഗ്രാമപഞ്ചായത്ത് അംഗമായ മഹിജ തോട്ടത്തിലും ബിജെപിയിൽ ചേർന്നു.ഇത്തവണ രണ്ട് പേർക്കും കോൺഗ്രസ് സീറ്റ് നിഷേധിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഇരുവരും പാർ‌ട്ടി വിട്ടത്. ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡന്റ്‌ സി ആർ പ്രഫുൽ കൃഷ്ണൻ ഷാൾ അണിയിച്ചു ഇരുവരെയും സ്വീകരിച്ചു.

Story Highlights : calicut congress leader joins bjp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here