ആ പഴയ മറവി തന്നെ!; ടീം ബസില്‍ ഇയര്‍പോഡ് കെയ്‌സ് മറന്നുവെച്ച് രോഹിത്, എയര്‍പോര്‍ട്ടിലെത്തി തിരികെ നല്‍കി ഒഫിഷ്യല്‍സ്
മറവി ശീലമാക്കിയവരുണ്ട് നമുക്കിടയില്‍. അതുപോലെ ഒരു കഥയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഓപ്പണറുമായ രോഹിത്ത് ശര്‍മ്മ സാമുഹിക മാധ്യമത്തില്‍ പങ്കിട്ട ഒരു വീഡിയോയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നത്. ഇന്ത്യന്‍ താരങ്ങള്‍ സഞ്ചരിച്ച ബസില്‍ തന്റെ ആപ്പിള്‍ എയര്‍പോഡ്‌സ് ബോക്‌സ് മറന്നുവെക്കുന്നതാണ്. താരങ്ങള്‍ സഞ്ചരിച്ച ബസിലായിരുന്നു ചിരി പടര്‍ത്തിയ സംഭവം. പിന്നീട് ഒഫിഷ്യല്‍സ് ഇയര്‍ പോഡ് ബോക്‌സ് വിമാനത്താവളത്തിലെത്തി താരത്തിന് കൈമാറി. വിമാനത്താവളത്തിലേക്കുള്ള യാത്രയില്‍ ഇയര്‍പോഡ്‌സ് രോഹിത് ശര്‍മ്മ ധരിച്ചിട്ടുണ്ടായിരുന്നെങ്കിലും പൗച്ച് എടുക്കാന്‍ വിട്ടുപോകുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കപ്പെട്ട വീഡിയോ ആ.ിരക്കണക്കിന് പേര്‍ ആണ് ഇതുവരെ കണ്ടുകഴിഞ്ഞത്. രസകരമായ അഭിപ്രായങ്ങളും മറ്റും വീഡിയോക്ക് കീഴില്‍ കമന്റുകളായി വരുന്നുണ്ട്.
‘രഹിത് ശര്‍മയും കാര്യങ്ങള്‍ മറക്കുന്ന അദ്ദേഹത്തിന്റെ ശീലവും’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ പങ്കിട്ടിരിക്കുന്നത്. ടീം വിമാനത്താവളത്തിലേക്ക് എത്തിയതിന് ശേഷം സപ്പോര്‍ട്ട് സ്റ്റാഫിലെ ഒരു അംഗം രോഹിത്തിന്റെ അടുത്തേക്ക് എത്തി മറന്നുപോയ കേയ്‌സ് നല്‍കുകയായിരുന്നു. എന്നാല്‍ ഈ സമയത്ത് രോഹിത്തിന് ചിരിയടക്കാന്‍ കഴിഞ്ഞില്ല. ഒപ്പം അത് കൊണ്ടുവന്ന് നല്‍കിയ സ്റ്റാഫിന് നന്ദി പറയാനും താരം മറന്നില്ല. വളരെ ഹൃദ്യമായിരുന്നു രോഹിത്തിന്റെ പെരുമാറ്റമെന്ന് വീഡിയോ കണ്ടവരില്‍ ഭൂരിഭാഗം പേരും അവകാശപ്പെടുന്നു.
Story Highlights: Rohit forgets his empty apple airPods case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




