വീണ്ടും പരാതിയുമായി മറ്റൊരു യുവതി; രാഹുൽ മാങ്കൂട്ടത്തിനതിരെയുള്ള പരാതി ഡിജിപിക്ക് കൈമാറി KPCC
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പരാതിയുമായി മറ്റൊരു യുവതി രംഗത്തെത്തി. ഇന്ന് 12.57 ന് ആണ് പരാതി കെപിസിസി അധ്യക്ഷന് ലഭിച്ചത്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനാണ് പരാതി ലഭിച്ചത്. പരാതി ഡിജിപിക്ക് കൈമാറി കെ.പി.സി.സി. മെയിൽ ഉൾപ്പെടെയാണ് ഡി.ജി.പിക്ക് കൈമാറിയത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എഐസിസിക്കും കെപിസിസിക്കും യുവതി പരാതി നൽകി. രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും യുവതി പരാതി നൽകി.
താൻ നേരിട്ട ക്രൂര പീഡനം വിശദീകരിച്ച് യുവതി പാർട്ടി നേതൃത്വത്തിന് കത്തയച്ചു. പരാതിയിൽ ഗുരുതര ആരോപണങ്ങൾ ആണ് ഉള്ളത്. വിവാഹ വാഗ്ദാനം ചെയ്തായിരുന്നു പീഡനം. വിവാഹാഭ്യർത്ഥന നടത്തിയ രാഹുൽ പിന്നീട് അതിൽ നിന്ന് പിന്മാറി.
ലൈംഗിക ഉദ്ദേശത്തോടെ രാഹുൽ പിന്നെയും സമീപിച്ചതായി യുവതിയുടെ പരാതി. രാഷ്ട്രീയ അധികാരം ഉപയോഗിച്ചായിരുന്നു രാഹുലിന്റെ പ്രവർത്തി. രാഹുലിനെതിരെ നേരത്തെ ആരോപണം ഉന്നയിച്ച യുവതിയാണ് പരാതിക്കാരി.
വിവരങ്ങൾ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ടെന്ന് യുവതി പറഞ്ഞു. കോൺഗ്രസ് വേദികളിൽ നിന്ന് രാഹുലിനെ വിലക്കണമെന്നും യുവതി ആവശ്യപ്പെട്ടു .രാഹുലിന് ഒപ്പമുള്ളവരെയും ഭയക്കുന്നുവെന്നും യുവതി പരാതിയിൽ പറയുന്നു. രാഹുൽ മാങ്കൂട്ടത്തിൽ വേട്ടക്കാരനെന്ന് യുവതി പരാതിയിൽ പറയുന്നു.
ഗർഭം ധരിക്കാൻ രാഹുൽ നിർബന്ധിച്ചു. പൊലീസിൽ പരാതി നൽകാത്തത് ഭയം കാരണമെന്നും യുവതി പരാതിയിൽ പറയുന്നു. അതേസമയം ലൈംഗിക പീഡന പരാതിയിൽ രാഹുൽ നിലവിൽ ഒളിവിൽ തുടരുകയാണ്.
Story Highlights : another allegation against rahul mamkootathil kpcc send complaint dgp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




