‘അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്’ ക്യാമ്പയിനുമായി UDF; കവർ ഫോട്ടോ മാറ്റി വി ഡി സതീശൻ ഉൾപ്പെടെയുള്ള നേതാക്കൾ
ശബരിമല സ്വർണ്ണക്കൊള്ളയിൽ ക്യാമ്പയിനുമായി UDF. ‘അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്’ എന്ന സമൂഹ മാധ്യമ ക്യാമ്പയിനുമായാണ് കോൺഗ്രസ് രംഗത്തെത്തിയത്. ശബരിമല സ്വർണക്കൊള്ളക്കേസ് തിരഞ്ഞെടുപ്പ് ചർച്ചയാക്കുകയാണ് ലക്ഷ്യം.
രാഹുല്‍ മാങ്കൂട്ടം എംഎല്‍എക്കെതിരായ ലൈംഗിക പീഡനപരാതിയില്‍ ശബരിമല സ്വര്‍ണക്കൊള്ള മറയുകയും കോണ്‍ഗ്രസ് പ്രതിരോധത്തിലാകുകയും ചെയ്ത പശ്ചാതലത്തിലാണ് കോണ്‍ഗ്രസിന്റെ നീക്കം. പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് അടക്കമുള്ളവരുടെ സോഷ്യൽമീഡിയ അക്കൗണ്ടുകളുടെ കവർ പേജ് മാറ്റിയാണ് പ്രചാരണം.
അതേസമയം ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാറിന്‍റെ ജാമ‍്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി. ഡിസംബർ എട്ടിലേക്കാണ് ജാമ‍്യപേക്ഷ പരിഗണിക്കുന്നത് മാറ്റിയിരിക്കുന്നത്. കൊല്ലം വിജിലൻസ് കോടതിയുടെതാണ് നടപടി. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പത്മകുമാർ ജാമ‍്യാപേക്ഷ സമർപ്പിച്ചത്.
Story Highlights : congress launches social media campaign sabarimala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




