Advertisement

പരാതി പച്ചക്കള്ളം, എന്നെ അറസ്റ്റ് ചെയ്തോട്ടെ, തിരഞ്ഞെടുപ്പ് പ്രചരണം തുടരും; ഇത്രയും സമയം വീട് കയറി കൊണ്ടിരിക്കുകയായിരുന്നു; ഫെന്നി നൈനാൻ

3 days ago
Google News 1 minute Read

രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള രണ്ടാമത്തെ പരാതിയിലെ ആരോപണങ്ങൾ നിഷേധിച്ച് ഫെന്നി നൈനാൻ. മാധ്യമങ്ങളിലൂടെയാണ് പരാതി അറിഞ്ഞത്. പരാതി പച്ചക്കള്ളം. മനസാൽ അറിയാത്ത ആരോപണമാണ് വന്നിരിക്കുന്നത്.

തെരഞ്ഞെടുപ്പ് സമയത്ത് വ്യക്തിപരമായി അക്രമിക്കാനുള്ള ശ്രമം. ആരോപണങ്ങൾ വരുമെന്ന് അറിയാമായിരുന്നു. ഇത്ര ക്രൂരമായി പരാതി വരുമെന്ന് അറിഞ്ഞില്ല. പരാതിയിൽ പറഞ്ഞ ആളെ അറിയുക പോലുമില്ല.

മനസാക്ഷി ഒരു തരിമ്പ് പോലുമില്ലാത്തയാൾ. മനസാലറിയാത്ത കാര്യത്തിൽ തന്റെ പേരും പറഞ്ഞത്. ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗമാണ് പരാതി. ഇങ്ങനെയൊരു കക്ഷിയെ അറിയില്ല. ഇങ്ങനെയൊരു സംഭവം നടന്നിട്ടുമില്ല.

തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൂട്ടി എന്ന വാർത്തയിൽ ഫെന്നി നൈനാൻ പ്രതികരിച്ചു. ആരോപണം വരുന്നതിനു മുൻപ് ഈ ഓഫീസ് തുറന്നു കിടക്കുന്ന വിഷ്വൽസ് ആരുടെയെങ്കിലും കയ്യിൽ ഉണ്ടോ. രാവിലെ ഓഫീസ് തുറന്ന് ഇവിടെനിന്നുള്ള മെറ്റീരിയൽസ് എടുത്ത് വീട് വിടാന്തരം വോട്ട് അഭ്യർത്ഥിക്കുകയാണ്

ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ വട്ടം കൂടിയിരുന്ന് ചർച്ചയല്ല നടക്കുന്നത്. വ്യാജവാർത്തകൾ ആണ് വരുന്നത്. ഡിജിപിക്ക് പരാതി നൽകി കഴിഞ്ഞു. അഭിഭാഷകരമായി കൂടിയാലോചിച്ച് നാളെത്തന്നെ കൂടുതൽ നിയമ നടപടികൾ സ്വീകരിക്കും.

നാളെ രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയുടെ ജാമ്യ ഹർജി പരിഗണിക്കാനിരിക്കുകയാണ്. അത് തള്ളിക്കുവാനുള്ള പുകമുറയാണോ ഇതിന് പിന്നിലെന്നും സംശയം. തന്നെ അറസ്റ്റ് ചെയ്യുകയോ റിമാൻഡ് ചെയ്യുകയോ ചെയ്തോട്ടെ. തെരഞ്ഞെടുപ്പ് പ്രചരണം തുടരും. ഇത്രയും സമയം വീട് കയറി കൊണ്ടിരിക്കുകയായിരുന്നു. ഇനിയും വീട് കയറാൻ പോവുകയാണെന്നും ഫെന്നി നൈനാൻ പറഞ്ഞു.

Story Highlights : feni ninan on complaint against rahul mamkoottathil

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here