‘ക്യാപ്പിറ്റൽ സിറ്റി ഹാപ്പിനസ് സിറ്റി’; തിരുവനന്തപുരം നഗരസഭയിലെ എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരസഭയിലെ എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. തലസ്ഥാന നഗരം സന്തോഷ നഗരം എന്ന മുദ്രാവാക്യം ചൂണ്ടിക്കാട്ടിയാണ് LDF പ്രകടന പത്രിക പുറത്തിറക്കിയത്.
വിഷൻ 2050 എന്ന ലക്ഷ്യത്തിലാണ് പ്രകടന പത്രിക. ജനിതക ഡേറ്റാ ശേഖരണത്തിനും ഗവേഷണത്തിനു വേണ്ടി ജീനോം സിറ്റി സ്ഥാപിക്കും. ക്യാപ്പിറ്റൽ സിറ്റി ഹാപ്പിനസ് സിറ്റി എന്നതാണ് പ്രകടനപത്രിയുടെ സന്ദേശം.
ഇടതുസർക്കാരാണ് തലസ്ഥാനത്ത് വലിയ വികസനങ്ങൾ സാധ്യമാക്കിയതെന്ന് വി ജോയ് എംഎൽഎ. തലസ്ഥാന നഗരസഭയിലെ എൽഡിഎഫ് പ്രകടനപത്രിക പ്രകാശനം ചെയ്യുന്നതിനിടെയാണ് അദ്ദേഹം പറഞ്ഞത്. 10 ലക്ഷം ജനങ്ങൾ താമസിക്കുന്ന മഹാനഗരമാണ് തിരുവനന്തപുരം. ടെക്നോപാർക്ക് അടക്കമുള്ള സംരംഭങ്ങൾ ഇടതുമുന്നണിയാണ് കൊണ്ടുവന്നതെന്ന് അദ്ദേഹം പറഞ്ഞു.
മേയറോട് സംസാരിക്കാം പദ്ധതി പുനരാരംഭിക്കും. ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കും. ഇതിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കും. സ്ത്രീ ശാക്തീകരണത്തിനും മുതിർന്ന പൗരന്മാരുടെ സംരക്ഷണത്തിനും പ്രത്യേക പദ്ധതികൾ. വയോജന സൗഹൃദ നഗരമാക്കും. പത്തു വാർഡുകൾക്ക് ഒരു വയോജന ക്ലബ്ബ് രൂപികരിക്കുമെന്നും വി ജോയ് പറഞ്ഞു.
Story Highlights : ldf manifesto in local body election tvm
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




