Advertisement

രാഹുലിനെതിരായ പുതിയ പരാതി; സിപിഐഎം കൈകാര്യം ചെയ്യുന്ന പോലെ അല്ല, പരാതി വന്ന ഉടൻ KPCC പൊലീസിന് കൈമാറി : ഷാഫി പറമ്പിൽ

December 2, 2025
Google News 1 minute Read
shafi parambil on allegations against rahul mamkoottathil

രാഹുലിനെതിരായ പുതിയ പരാതിയിൽ പ്രതികരണവുമായി വടകര എംപി ഷാഫി പറമ്പിൽ. കെപിസിസി ഒരു നിലപാട് എടുത്തിട്ടുണ്ട് . പരാതിയിൽ കോൺഗ്രസ്‌ അല്ല അന്വേഷണം നടത്തുന്നത്. പരാതി വന്ന ഉടൻ പൊലീസിന് കൈമാറി. ഇനി പൊലീസിന്റെ തുടർനടപടികൾ നോക്കി പാർട്ടി നിലപാടെടുക്കും.

സിപിഐഎം കൈകാര്യം ചെയ്യുന്ന പോലെ അല്ല നിയമപരമായി തന്നെ കാര്യങ്ങൾ നടക്കട്ടെ. ശബരിമല കൊള്ളയിൽ ജയിലിൽ കിടക്കുന്ന നേതാക്കൾക്ക് എതിരെ സിപിഐഎം എന്ത് നടപടി എടുത്തു. ഒരു കാരണം കാണിക്കൽ നോട്ടീസ് പോലും സിപിഐഎം നൽകിയില്ലെന്നും ഷാഫി പറമ്പിൽ ചോദിച്ചു.

അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എക്കെതിരായ പുതിയ പരാതിയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി . കെപിസിസി പ്രസിഡന്‍റ് പരാതി ഉടൻ ഡിജിപിക്ക് കൈമാറി. ഇതിനേക്കാൾ മാതൃകാപരമായി ഒരു പാർട്ടി എങ്ങനെ ചെയ്യുമെന്നായിരുന്നു സതീശൻ്റെ പ്രതികരണം. സിപിഎം പാർട്ടി സെക്രട്ടറിക്ക് മുൻപ് കിട്ടിയ പരാതികൾ പൊലീസിൽ പോലും എത്തിയിട്ടില്ലെന്നും പീഡന പരാതികൾ സിപിഐഎമ്മിനുള്ളിൽ തീർത്ത ചരിത്രമാണുള്ളതെന്നും സതീശൻ വിമര്‍ശിച്ചു.

കോൺഗ്രസ് തല ഉയർത്തിയാണ് നിൽക്കുന്നത്. ഇങ്ങനെ നിലപാടെടുത്ത ഒരു പാർട്ടി കേരളത്തിൽ ഉണ്ടായിട്ടില്ലെന്നും വിഷയം പാർട്ടി ചർച്ച ചെയ്യുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. രാഹുലിനെ പ്രതിരോധിക്കാൻ കോൺഗ്രസുകാർ ആരും ഇറങ്ങിയിട്ടില്ല. പരാതിയില്‍ പൊലീസ് അന്വേഷിച്ച് നടപടി സ്വീകരിക്കട്ടെയെന്നും സതീശൻ പ്രതികരിച്ചു.

Story Highlights : Shafi Parambil against rahul mamkoottathil second case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here