Advertisement

പുഞ്ചിരിയോടെ മടക്കം; വിവാഹ ദിനത്തില്‍ പരിക്കേറ്റ ആവണി ആശുപത്രി വിട്ടു

December 3, 2025
Google News 2 minutes Read

വിവാഹദിനത്തിൽ അപകടത്തിൽപ്പെട്ട് പരിക്കേറ്റ ചികിത്സയിലായിരുന്ന ആവണി ആശുപത്രി വിട്ടു. ആത്മവിശ്വാസം വർധിച്ചെന്നും ലേക്ക് ഷോർ ആശുപത്രിക്ക് ബിഗ് സല്യൂട്ടെന്നും ആവണി പറഞ്ഞു
മുന്നോട്ടുള്ള ജീവിതത്തിന് ആത്മവിശ്വാസം പകരുന്ന ദിനങ്ങളായിരുന്നു കടന്നുപോയതെന്ന് ആവണി പറഞ്ഞു. ആരോഗ്യസ്ഥിതി പൂർണമായി വീണ്ടെടുക്കാനായി ഫിസിയോതെറാപ്പി തുടരും. വിവാഹാഘോഷം വിപുലമായി നടത്തുന്നത് ബന്ധുക്കളുമായി ആലോചിക്കുമെന്ന് ഭർത്താവ് ഷാരോൺ പ്രതികരിച്ചു.

ആലപ്പുഴ തുമ്പോളിയില്‍ കഴിഞ്ഞ 21നാണ് വിവാഹദിനത്തിലെ മേക്കപ്പ് ചെയ്യാനുള്ള യാത്രക്കിടെ ആവണി സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്. ആദ്യം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആവണിയെ പിന്നീട് ലേക്ക് ഷോർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വിവാഹ ദിവസം നടന്ന അപകടത്തിൽ മനസാന്നിധ്യം കൈവിടാതെ അത്യാഹിത വിഭാഗത്തിൽ വച്ച് ഷാരോൺ ആവണിയുടെ കഴുത്തിൽ താലി ചാർത്തിത്തുകയായിരുന്നു.

Story Highlights : Avani Discharged from Hospital After Accident on Her Wedding Day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here