‘ഇത് പ്രധാനമന്ത്രിക്കെതിരെ മാത്രമുള്ള അപമാനമല്ല…’; റെഡ് കാര്‍പറ്റില്‍ ചായ വില്‍ക്കുന്ന മോദിയുടെ എഐ വിഡിയോയില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ബിജെപി
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിക്കുന്ന വിധത്തിലുള്ള എഐ വിഡിയോ പങ്കുവച്ച കോണ്‍ഗ്രസ് നേതാവ് രാഗിണി നായകിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി. റെഡ് കാര്‍പറ്റില്‍ നടന്നുകൊണ്ട് പ്രധാനമന്ത്രി മോദി ചായവില്‍ക്കുന്ന എന്ന തരത്തിലുള്ള എഐ വിഡിയോ വിവാദമായ പശ്ചാത്തലത്തിലാണ് ബിജെപിയുടെ വിമര്‍ശനം. രാജ്യത്തെ കൊള്ളയടിച്ച പാര്‍ട്ടിക്കാര്‍ക്ക് ഒരു സാധാരണ ചായക്കച്ചവടക്കാരന്‍ പ്രധാനമന്ത്രി പദത്തിലെത്തിയത് സഹിക്കുന്നില്ലെന്നാണ് ബിജെപി എംപി സാമ്പിത് പത്ര കുറ്റപ്പെടുത്തി. (BJP jabs party over AI clip of PM selling tea)
2014ല്‍ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ സമാന തരത്തിലുള്ള പരിഹാസം മോദിക്കെതിരെ ഉയര്‍ത്തി വിട്ടത് രാജ്യമെമ്പാടും വിവാദമായിരുന്നു. ഈ നാട്ടിലെ ചായക്കച്ചവടക്കാര്‍, കൂലിത്തൊഴിലാളികള്‍, പരമസാധുക്കളായ സ്ത്രീ, പുരുഷന്മാര്‍, കര്‍ഷകര്‍ ഇവരൊന്നും തങ്ങള്‍ക്ക് അപമാനമല്ലെന്നും അവരാണ് രാജ്യത്തിന്റെ അഭിമാനമെന്നും ബിജെപി എംപി പറഞ്ഞു. ചായ വിറ്റ് കുടുംബം നോക്കുക എന്നത് സത്യസന്ധതയും അന്തസ്സുമുള്ള കാര്യമാണെന്നും രാജ്യത്തെ കൊള്ളയടിക്കുന്നത് അങ്ങനെയല്ലെന്നും ഈ പുതിയ മണിശങ്കര്‍ അയ്യര്‍ മനസിലാക്കണമെന്ന് ബിജെപി ഓര്‍മിപ്പിച്ചു.
പ്രധാനമന്ത്രിയേയും അദ്ദേഹത്തിന്റെ സാധാരണ പശ്ചാത്തലത്തേയും പരിഹസിക്കുന്നതിലൂടെ കോണ്‍ഗ്രസ് ഒബിസി വിഭാഗത്തെ അധിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ബിജെപി ദേശീയ വക്താവ് സിആര്‍ കേശവന്‍ എക്‌സില്‍ കുറിച്ചു. നെറ്റിസണ്‍സും വിഡിയോയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം ഉയര്‍ത്തുകയാണ്.
Story Highlights : BJP jabs party over AI clip of PM selling tea
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




