Advertisement

‘ജാർഖണ്ഡിലെ ഇന്ത്യാ സഖ്യം ശില പോലെ ഉറച്ചത്’; ജെഎംഎം എൻഡിഎയിലേക്കെന്ന അഭ്യൂഹങ്ങൾ തള്ളി കോൺഗ്രസ്

December 3, 2025
Google News 1 minute Read

ജെഎംഎം എൻഡിഎയിലേക്കെന്ന അഭ്യൂഹങ്ങൾ തള്ളി കോൺഗ്രസ്. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനുമായി സംസാരിച്ചുവെന്ന് കെ.സി വേണുഗോപാൽ പ്രതികരിച്ചു. ജാർഖണ്ഡിലെ ഇന്ത്യാസഖ്യം ശില പോലെ ഉറച്ചതെന്ന് കെ. സി വേണുഗോപാൽ വ്യക്തമാക്കി.

നിലവിൽ നടക്കുന്നത് ആസൂത്രിതമായ ദുഷ്പ്രചരണമാണെന്നും വലതുപക്ഷ രാഷ്ട്രീയത്തിന്റെ നിരാശയും രാഷ്ട്രീയ അരക്ഷിതാവസ്ഥയുമാണ് ഇതിലൂടെ പ്രകടമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ദുഷ്പ്രചരണങ്ങൾ ഒന്നും ഇന്ത്യാസഖ്യത്തെ ബാധിക്കില്ലെന്നും കെസി വേണുഗോപാൽ കൂട്ടിച്ചേർത്തു.

ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന വാർത്തകൾ വന്നിരുന്നു. കേന്ദ്ര സർക്കാരുമായി മികച്ച ബന്ധം സ്ഥാപിക്കുന്നതിലൂടെ ജാർഖണ്ഡിൽ വികസനം കൈവരിക്കുക, അന്തരിച്ച ജെഎംഎം സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായ ഷിബു സോറനു ഭാരതരത്നം നൽകുന്ന കാര്യം പരിഗണിക്കുക തുടങ്ങി ലക്ഷ്യങ്ങളാണ് ജാർഖണ്ഡ് മുക്തി മോർച്ചയുടെ (ജെഎംഎം) നീക്കത്തിനു പിന്നിലെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.കൂടാതെ അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഹേമന്ത് സോറനെതിരെ ഇ.ഡിയുടെ നിലവിലുള്ള കേസുകളും മുന്നണി മാറ്റത്തിന്റെ കാരണങ്ങളിൽ ഉൾപ്പെടുന്നു.

ജെഎംഎം നേതൃത്വത്തിലുള്ള സഖ്യത്തിനു 56 സീറ്റുകളാണ് ജാർഖണ്ഡ് നിയമസഭയിലുള്ളത്. ജെഎംഎമ്മിന് 34 സീറ്റുകളും കോൺഗ്രസിന് 16 സീറ്റുകളും രാഷ്ട്രീയ ജനതാദളിനു നാലും ഇടതുപക്ഷത്തിനു രണ്ടും സീറ്റുകളുണ്ട്. ബിജെപിക്ക് 21 സീറ്റുകളുണ്ട്. എൽജെപി ഒന്ന്, എജെഎസ്‌യു ഒന്ന്, ജെഡിയു ഒന്ന് എന്നിങ്ങനെയാണ് പ്രതിപക്ഷ കക്ഷിനില. ജെഎംഎം ബിജെപിയുമായി സഖ്യം രൂപവത്കരിക്കുകയാണെങ്കിൽ സഖ്യത്തിൽ 58 എംഎൽഎമാരുണ്ടാകും. 16 കോൺഗ്രസ് എംഎൽഎമാരിൽ കുറഞ്ഞത് എട്ട് പേരെങ്കിലും തങ്ങളുടെ ചേരിയിലെത്തുമെന്നും ബിജെപി കണക്കുക്കൂട്ടുന്നു.

Story Highlights : Congress Rejects Speculation of JMM Shifting to NDA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here