Advertisement

അട്ടപ്പാടിയിൽ കടുവ സെൻസസിനിടെ കാണാതായ വനപാലകർ തിരിച്ചെത്തി

December 3, 2025
Google News 2 minutes Read
forest

പാലക്കാട് അട്ടപ്പാടിയിൽ വനപ്രദേശത്ത് കടുവ സെൻസസിനിടെ കാണാതായ വനപാലകർ തിരിച്ചെത്തി. ഇന്നലെ വൈകിട്ടാണ് 2 വനിതാ ഉദ്യോഗസ്ഥരടക്കമുള്ള അഞ്ചംഗസംഘം വനത്തിൽ അകപ്പെട്ടത്. അട്ടപ്പാടിയിലെ കണ്ണിക്കര വനപ്രദേശത്താണ് വനപാലകർ കടുവ സെൻസസിനായി പോയത്. എന്നാൽ വഴി അറിയാതെ സംഘം വനത്തിനകത്ത് കുടുങ്ങി പോകുകയായിരുന്നു. പിന്നീട് ഫോൺ ലൊക്കേഷൻ പിന്തുടർന്നാണ് ഇവരെ കണ്ടെത്താനായത്. എന്നാൽ ഇവരെ കണ്ടെത്തിയെങ്കിൽ കൂടിയും ഇന്നലെ പ്രദേശത്ത് കനത്തമഴ പെയ്തതിനാൽ ഇവരെ മടക്കി കൊണ്ട് വരാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് ഇന്ന് രാവിലെ ആറ് മണിയോടെ ഇവരെ ആർ ആർ ടി സംഘം തിരിച്ചെത്തിച്ചത്.

Story Highlights : Forest guards who went missing during tiger census in Attappadi have returned

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here