Advertisement

മൂന്ന് വർഷത്തിനിടെ പൊലിഞ്ഞത് 30 ജീവനുകൾ; ഭിന്നശേഷിക്കാരുടെ അസ്വാഭാവിക മരണങ്ങളിൽ വർധനയെന്ന് പഠനം

December 3, 2025
Google News 2 minutes Read

സംസ്ഥാനത്ത് ഭിന്നശേഷിക്കാരുടെ അസ്വാഭാവിക മരണങ്ങളിൽ വലിയ വർധനവെന്ന് പഠനം. മൂന്ന് വർഷത്തിനിടെ പൊലിഞ്ഞത് 30 ജീവനുകളാണ്. ഭൂരിഭാഗം കേസുകളും, മക്കളെ കൊന്ന് രക്ഷിതാക്കൾ ആത്മഹത്യ ചെയ്ത സംഭവങ്ങളാണ്. സേവ് ദ ഫാമിലി കൂട്ടായ്മയുടെ പഠനങ്ങളിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

ശാരീരിക -മാനസിക വെല്ലുവിളികൾ നേരിടുന്നവരിൽ മൂന്ന് വർഷത്തിനിടെ സംസ്ഥാനത്ത് മാതാപിതാക്കളാൽ കൊല്ലപ്പെട്ടത് 18 പേർ. പിന്നീട് മാതാപിതാക്കൾ ജീവനൊടുക്കുകയും ചെയ്യുന്നു. ഇത്തരം സംഭവങ്ങളിലായി സംസ്ഥാനത്ത് 2022 മുതൽ ഇതുവരെ പൊലിഞ്ഞത് 30 ജീവനുകൾ. ബുദ്ധിമാന്ദ്യം ഉള്ളവരുടെ രക്ഷിതാക്കളുടെ കൂട്ടായ്മയായ സേവ് ദ ഫാമിലി സംസ്ഥാന പ്രസിഡന്റ് കെ മുജീബ് നടത്തിയ പഠനങ്ങളിലാണ് ഇക്കാര്യങ്ങൾ വ്യക്തമാകുന്നത്. 18 വയസ്സ് വരെ വിവിധ ഇടങ്ങളിൽ പഠിക്കാൻ കുട്ടികൾക്ക് അവസരമുണ്ട്. എന്നാൽ പിന്നീട് ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർ വീടിന്റെ നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടാൻ വിധിക്കപ്പെടുന്നു. ഇത് രക്ഷിതാക്കൾക്കും കുടുംബാംഗങ്ങൾക്കും ഉണ്ടാക്കുന്ന മാനസിക സംഘർഷം ചെറുതല്ല.

Read Also: കാർഷിക പ്രോത്സാഹന ഫണ്ട് നൽകിയില്ല; ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെതിരെ കോടതിയലക്ഷ്യ നടപടി

അമ്പലപ്പുഴയിൽ 30 വയസുള്ള ഭിന്നശേഷിക്കാരനെ കൊന്ന് അമ്മ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യചെയ്ത സംഭവം. തിരുവനന്തപുരം ചിറയിൻകീഴിൽ ഭിന്നശേഷിക്കാരിയായ കുട്ടിയെ ശ്വാസംമുട്ടിച്ച് അമ്മ കൊലപ്പെടുത്തിയത്. മകൻ ഭിന്നശേഷിക്കാരനായതിന്റെ മാനസിക സംഘർഷത്തിൽ മലപ്പുറത്തുണ്ടായ കൂട്ട ആത്മഹത്യ. കാസർകോട് 28 കാരിക്ക് വിഷം നൽകി കൊലപ്പെടുത്തിയശേഷം അമ്മയുടെ ആത്മഹത്യ. അങ്ങനെ ആവർത്തിക്കുന്ന സംഭവങ്ങൾ ആശങ്കപ്പെടുത്തുകയാണ്. ഭിന്നശേഷിയുള്ളവരുടെ സുരക്ഷയെക്കുറിച്ചുള്ള രക്ഷിതാക്കളുടെ ആശങ്കയാണ് ഇത്തരം കൊലപാതകങ്ങൾക്ക് വഴിവക്കുന്നത്.

Story Highlights : Increase in unnatural deaths of people with disabilities

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here