Advertisement

ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി 20 പരമ്പര; ഇന്ത്യൻ ടീമിൽ സ്ഥാനം നിലനിർത്തി സഞ്ജു സാംസൺ

December 3, 2025
Google News 1 minute Read

ഇന്ത്യൻ ട്വന്റി 20 ടീമിൽ സ്ഥാനം നിലനിർത്തി മലയാളി താരം സഞ്ജു സാംസൺ. ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി 20 പരന്പരയ്ക്കുള്ള ടീമിൽ സഞ്ജു ഇടംപിടിച്ചു. സൂര്യ കുമാർ യാദവ് നയിക്കുന്ന ടീമിൽ പരിക്ക് ഭേദമായി വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും ഹാർദിക് പണ്ഡ്യയും തിരിച്ചെത്തി. ജസ്പ്രീത് ബുംറ, തിലക് വർമ , കുൽദീപ് യാദവ് തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം ടീമിലുണ്ട്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്ക് ചൊവ്വാഴ്ചയാണ് തുടക്കമാവുക.

ഓസ്‌ട്രേലിയയിൽ നടന്ന ടി20 പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ടീമിനെയാണ് ഇന്ത്യ ഏറെക്കുറെ നിലനിർത്തിയത്. കഴിഞ്ഞ മാസം കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ സൗത്ത് ആഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിനിടെ ഗില്ലിന് പരുക്കേറ്റിരുന്നു. ആദ്യ ഇന്നിംഗ്സിൽ മൂന്ന് പന്തുകൾക്കുള്ളിൽ, നാല് റൺസ് നേടിയതിന് ശേഷം ഗില്ലിന് കഴുത്തിൽ വേദന അനുഭവപ്പെകുയായിരുന്നു. പിന്നീട് ചികിത്സയിലായിരുന്നു താരം. രണ്ട് മാസത്തെ പരിക്കിന് ശേഷം സ്റ്റാർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ടീമിലേക്ക് തിരിച്ചെത്തിയത് ടീമിന് ആശ്വാസം പകരുന്നതാണ്. ചൊവ്വാഴ്ച, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ പഞ്ചാബിനെതിരായ മത്സരത്തിൽ 42 പന്തിൽ നിന്ന് പുറത്താകാതെ ഹാർദിക് 77 റൺസ് നേടിയിരുന്നു.

ഡിസംബർ 9 ന് കട്ടക്കിൽ പരമ്പര ആരംഭിക്കും. തുടർന്ന് ഡിസംബർ 11 ന് ന്യൂ ചണ്ഡീഗഡിൽ രണ്ടാം മത്സരം നടക്കും. മൂന്നാം മത്സരം ഡിസംബർ 14 ന് ധർമ്മശാലയിലും നാലാമത്തെ മത്സരം ഡിസംബർ 17 ന് ലഖ്‌നൗവിലുമാണ് നടക്കുക. പരമ്പരയിലെ അവസാനത്തെ മത്സരം ഡിസംബർ 19 ന് അഹമ്മദാബാദിൽ നടക്കും. അതേസമയം 2026ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ ജേഴ്‌സിയും പുറത്തിറക്കി.

Story Highlights : India T20I squad for South Africa

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here