Advertisement

കൊച്ചിയില്‍ മാനസിക വെല്ലുവിളി നേരിടുന്ന മാതാവിനെ യുവാവ് മര്‍ദിച്ച് കൊന്നു; മരണം മൂന്ന് മാസം നീണ്ട മര്‍ദനത്തിനൊടുവില്‍

December 3, 2025
Google News 3 minutes Read
man beat and killed his mentally challenged mother in Kochi

കൊച്ചി നെടുമ്പാശ്ശേരിയില്‍ മാനസിക വെല്ലുവിളി നേരിടുന്ന മാതാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി യുവാവ്. 58 വയസുകാരിയായ അനിതയാണ് മരിച്ചത്. മൂന്നുമാസത്തെ ക്രൂരമര്‍ദനത്തിന് പിന്നാലെയാണ് മരണം. വടി കൊണ്ട് ശരീരത്തിലാകമാനം മര്‍ദിച്ചതിന്റെ പാടുകളും വ്രണങ്ങളും മൃതദേഹത്തിലുണ്ട്. നെടുമ്പാശ്ശേരി സ്വദേശി ബിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. (man beat and killed his mentally challenged mother in Kochi)

20 വര്‍ഷമായി മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന അമ്മയെ വീട്ടിലേക്ക് എത്തിച്ചായിരുന്നു മകന്‍ ബിനുവിന്റെ ക്രൂരമര്‍ദനം. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് അനിതയുടെ മരണം സ്ഥിരീകരിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മര്‍ദന വിവരം പുറത്തുവന്നത്. അമ്മയുടെ പേരിലുള്ള ഒന്നര ഏക്കര്‍ ഭൂമി സ്വന്തമാക്കാനായിരുന്നു കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ് എത്തിച്ചേര്‍ന്നിരിക്കുന്നത്.

Read Also: ‘പൊതുപണം ഉപയോഗിച്ച് ബാബറി മസ്ജിദ് നിര്‍മിക്കാന്‍ നെഹ്റു ആഗ്രഹിച്ചിരുന്നു; സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ എതിര്‍ത്തു’; രാജ്നാഥ് സിങ്

മാനസിക പ്രശ്‌നങ്ങളുള്ളതിനാല്‍ അമ്മ സ്വയം അടിച്ച് മുറിപ്പെടുത്തുന്നതാണെന്നാണ് ബിനു ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ ഒരാള്‍ സ്വയം ചെയ്യുന്നതല്ലെന്ന് പാടുകളില്‍ നിന്ന് പൊലീസിന് ബോധ്യപ്പെടുകയായിരുന്നു. പിന്നീടുള്ള ചോദ്യം ചെയ്യലില്‍ ബിനു കുറ്റം സമ്മതിക്കുകയായിരുന്നു.

Story Highlights : man beat and killed his mentally challenged mother in Kochi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here