Advertisement

‘ബാലപാഠങ്ങളിൽ പ്രകൃതി സംരക്ഷണവും വേണം’ ; കൊച്ചിൻ പോർട്ട്‌ ട്രസ്റ്റ്‌

December 3, 2025
Google News 2 minutes Read
haritham (1)

കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിനൊപ്പം പ്രകൃതി സംരക്ഷണപാഠം കൂടി നൽകാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് കൊച്ചിൻ പോർട്ട്‌ ട്രസ്റ്റ്‌ ചെയർമാൻ ബി. കാശി വിശ്വനാഥൻ അഭിപ്രായപ്പെട്ടു.അറിവുകൾ നേടി സർവജ്ഞരായി വരുമ്പോൾ നിൽക്കാൻ ഭൂമി ഉണ്ടാവണം, അതിന് പ്രകൃതിയെ സംരക്ഷിക്കണമെന്നും തിരുക്കുറളിന്റെ കവിതാ ശകലങ്ങൾ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

പ്രൊഫ. കെ.വി തോമസ് വിദ്യാധനം ട്രസ്റ്റ് ആവിഷ്കരിച്ചു നടപ്പാക്കിവരുന്ന ‘ഹരിതാഭമയം, അതിജീവനപാഠം’എന്ന ഫലവൃക്ഷത്തോട്ടം വെച്ചു പിടിപ്പിക്കുന്ന പദ്ധതി എടവനക്കാട് എസ്.ഡി.പി. വൈ, കെ.പി.എം.എച്ഛ്.എസ് സ്കൂൾ അങ്കണത്തിൽ തൈനടീൽ നിർവഹിച്ചു ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദ്യാർത്ഥികളിൽ പാരിസ്ഥിതിക അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ വിദ്യാധനം ട്രസ്റ്റ്‌ നടത്തി വരുന്നതാണ് ഫലവൃക്ഷത്തോട്ടം വെച്ച് പിടിപ്പിക്കുന്ന പദ്ധതി ചടങ്ങിൽ കേരള സർക്കാരിന്റെ ഡൽഹി പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസ് സ്വാഗതം പറഞ്ഞു.


കെ.എൻ ഉണ്ണികൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.ഭൂമിയെ പച്ചയണിയിച്ച് സംരക്ഷിക്കുവാനും വായു മലിനീകരണം പരിഹരിക്കുവാനും വൃക്ഷങ്ങളുടെ സംരക്ഷണവും വ്യാപനവും ലക്ഷ്യമാക്കി ഈ ദിശയിൽ വിദ്യാർത്ഥികൾക്ക് ഹരിത പാഠവുമായാണ് വിദ്യാധനം ട്രസ്റ്റ് പദ്ധതിക്ക് രൂപം നൽകിയത്.

ആദ്യപടിയെന്നോണം 20 വിദ്യാലയ അങ്കണങ്ങളിലാണ് വൃക്ഷതൈ വെച്ചു പിടിപ്പിക്കുന്നത്. എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ഷിനോജ് സുബ്രഹ്മണ്യൻ പദ്ധതി വിശദീകരിച്ചു.വാർഡ് മെമ്പർ കെ.ജെ ആൽബി, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് രത്‌നകല, പി.ടി.എ വൈസ് പ്രസിഡന്റ് പി. പ്രശോഭ്, എറണാകുളം കെ.വി.കെ ഹോർട്ടികൾച്ചറിസ്റ്റ് ഷോജി ജോയ് എഡിസൺ എന്നിവർ പ്രസംഗിച്ചു.

Story Highlights : ‘Nature conservation should be included in children’s lessons’

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here