Advertisement

‘ഇനിയും വൈകിയാൽ കനത്ത വില നൽകേണ്ടി വരും, സ്ത്രീകളുടെ അഭിമാനത്തെ വെല്ലുവിളിക്കരുത്’; സജന ബി. സാജൻ

December 3, 2025
Google News 1 minute Read

രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിനിടെ മറ്റൊരു പോസ്റ്റുമായി യൂത്ത് കോൺ​ഗ്രസ് വനിതാ നേതാവ് സജന ബി. സാജൻ. ഇനിയും വൈകിയാൽ പാർട്ടി കനത്ത വില നൽകേണ്ടി വരുമെന്ന് യൂത്ത് കോൺ​ഗ്രസ് വനിതാ നേതാവ് സജന ബി സാജൻ ഫേസ്ബുക്കിൽ കുറിച്ചു. സ്ത്രീകളുടെ അഭിമാനത്തെ വെല്ലുവിളിക്കരുത്. ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണ്. ഇതൊരു സൂചനയായി മാത്രം നേതൃത്വം കാണണമെന്നും അവർ പറഞ്ഞു.

നേരത്തെയും രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സജന ബി. സാജൻ രം​ഗത്തെത്തിയിരുന്നു. ലൈംഗികാരോപണ വിവാദത്തിൽ എഐസിസിക്കും പ്രിയങ്ക ഗാന്ധിക്കും സജന ബി സജൻ പരാതി നൽകിയിരുന്നു. വനിതാ നേതാക്കളെ ഉൾപ്പെടുത്തി അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും, ഇരയായ പെൺകുട്ടികളെ നേരിൽ കണ്ടു വിഷയം ഗൗരവത്തോടെ ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു.
സ്ത്രീപക്ഷ നിലപാടുകളിൽ ഇരട്ടത്താപ്പ് കാണിക്കുന്ന പ്രസ്ഥാനമാണ് കോൺഗ്രസെന്ന സംശയം ജനങ്ങളിൽ നിന്ന് നീക്കണമെന്നും സജന ആവശ്യപ്പെട്ടിരുന്നു.രാഹുൽ മാങ്കൂട്ടത്തിലിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സജ്ന ഫേസ്ബുക്കിൽ കുറിപ്പും പങ്കുവെച്ചിരുന്നു.

അതേസമയം കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയരുന്ന പീഡന പരാതികളിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് നേതാവും പ്രസാധകയുമായ എം എ ഷഹനാസും രം​ഗത്തെത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി രാഹുൽ മാങ്കൂട്ടത്തിലിനെ കൊണ്ടുവരുന്ന സമയത്ത് ഷാഫി പറമ്പലിനോട് പെൺകുട്ടികൾ ചൂഷണം ചെയ്യപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ഷഹനാസ് വെളിപ്പെടുത്തി. ഇവനെ പോലെയുള്ള ആളുകളെ പ്രസിഡന്റ് ആക്കരുതെന്ന് താൻ അപേക്ഷിച്ചിട്ടുണ്ട്. ആ വാക്കിന് ഒരു വിലയും തന്നില്ല, നിറഞ്ഞ പരിഹാസവും പുച്ഛവും ആയിരുന്നു ഷാഫിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നതെന്നും ഷഹനാസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.

Story Highlights : Sajana B. Sajan FB post against Rahul Mamkootathil

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here