രാഹുലിനെതിരായ പുതിയ പരാതി: കോൺഗ്രസ് നടപടി മാതൃകാപരം, എൻ്റെ അടുപ്പം പാർട്ടി തീരുമാനത്തെ ബാധിച്ചിട്ടില്ല: ഷാഫി പറമ്പിൽ
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പുതിയ പരാതിയില്‍ പ്രതികരിച്ച് ഷാഫി പറമ്പില്‍ എംപി. പരാതിയില്‍ കെപിസിസി നിലപാട് എടുത്തിട്ടുണ്ടെന്നും പരാതിയില്‍ കോണ്‍ഗ്രസ് അല്ല അന്വേഷണം നടത്തുന്നതെന്നും ഷാഫി പറഞ്ഞു. പാർട്ടിയുടെ തീരുമാനം ആണ് എൻ്റേതും. എൻ്റെ അടുപ്പം പാർട്ടി തീരുമാനത്തെ ബാധിച്ചിട്ടില്ല. നിയമപരമായ കാര്യങ്ങളിൽ പാർട്ടി ഇടപെടില്ല.
കോൺഗ്രസിൻ്റെ നടപടി മാതൃകാപരം. സിപിഐഎം എന്ത് ചെയ്തു. ശബരിമല കൊള്ളയില്‍ ജയിലില്‍ കിടക്കുന്ന നേതാക്കള്‍ക്ക് എതിരെ സിപിഐഎം എന്ത് നടപടി എടുത്തു ? സിപിഐഎം കൈകാര്യം ചെയ്യുന്ന പോലെ അല്ല കോണ്‍ഗ്രസിന്റെ ഈ വിഷയത്തിലെ സമീപനം. ഒരു കാരണം കാണിക്കല്‍ നോട്ടീസ് പോലും സിപിഐഎം നല്‍കിയില്ല. നിയപരമായി തന്നെ കാര്യങ്ങള്‍ നടക്കട്ടെ. മുഖ്യമന്ത്രിയോട് അവസാനമായി ചോദ്യം ചോദിച്ചത് എന്നാണ് എന്നും ഷാഫി ചോദിച്ചു.
Story Highlights : Shafi Parambil on rahul mamkoottathil second case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




