ശബരിമല സ്വർണ്ണകൊള്ള: SIT അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി
ശബരിമല സ്വർണ്ണകൊള്ളയിലെ എസ്ഐടി അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തി. എസ്ഐടി അന്വേഷണം പൂർത്തിയാക്കാൻ ഒന്നര മാസം സമയം നീട്ടിനൽകി ഹൈക്കോടതി. അന്വേഷണ സംഘത്തിന്റെ ആവശ്യം പരിഗണിച്ചാണ് ദേവസ്വം ബെഞ്ചിന്റെ തീരുമാനം. ശാസ്ത്രീയ പരിശോധന ഫലം അടുത്തയാഴ്ച ലഭിക്കുമെന്ന് എസ്ഐടി കോടതിയെ അറിയിച്ചു. മൂന്നാമത്തെ അന്വേഷണ പുരോഗതി റിപ്പോർട്ട് പരിശോധിച്ച ശേഷം കോടതി ഇടക്കാല ഉത്തരവ് പുറപെടുവിച്ചു.
അന്വേഷണം പൂർത്തിയായിട്ടില്ലെന്ന കാര്യവും എസ് പി എസ് ശശിധരൻ കോടതിയെ അറിയിച്ചു. കേസിലെ രണ്ട് പ്രതികളെ ഇനിയും ചോദ്യം ചെയ്യാനുണ്ട്. തെളിവെടുപ്പും പൂർത്തിയാക്കണം. ഇത് പരിഗണിച്ചാണ് കോടതി ഒരു മാസം കൂടി സമയം അനുവദിച്ചത്. ഇത് രണ്ടാം തവണയാണ് അധിക സമയം അനുവദിക്കുന്നത്.
Read Also: രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടയാതെ കോടതി; ജാമ്യാപേക്ഷയിൽ തുടര്‍വാദം നാളെ
ശബരിമല സ്വർണ്ണക്കൊള്ള കേസിന്റെ എഫ്ഐആർ ആവശ്യപ്പെട്ടുള്ള ഇഡിയുടെ ഹർജി വീണ്ടും പരിഗണിക്കാൻ മജിസ്‌ട്രേറ്റ് കോടതിയ്ക്ക് ദേവസ്വം ബെഞ്ച് നിർദേശം നൽകി. നേരത്തെ റാന്നി കോടതി ഇഡിയുടെ ഹർജി തള്ളിയിരുന്നു. ഇതിന് പിന്നലെയാണ് ഇഡി ഹൈകോടതിയെ സമീപിച്ചത്. ഇഡി അന്വേഷണം എസ്ഐടിയുടെ അന്വേഷണത്തെ തടസ്സപ്പെടുത്തി എന്ന നിലപാടാണ് ഹൈക്കോടതിക്കുള്ളത്. കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. കൊല്ലം വിജിലൻസ് കോടതിയുടേതാണ് നടപടി.
Story Highlights : Swarnapali theft case: High Court extends time to complete SIT investigation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




