ആര്‍ത്തവ സമയത്തെ വേദനയും തളര്‍ച്ചയും സഹിക്കാനാകുന്നില്ലേ? ജീവിതശൈലിയില്‍ ഈ മാറ്റങ്ങള്‍ വരുത്തി നോക്കൂ
ആര്‍ത്തവത്തിന് തൊട്ടുമുന്‍പോ ആദ്യ നാളുകളിലോ കഠിനമായ വയറുവേദന, ക്ഷീണം, തളര്‍ച്ച, അമിത ഉത്കണ്ഠ, മൂഡ് സ്വിങ്‌സ്, അകാരണമായ ദുഃഖം തുടങ്ങിയവയൊക്കെ പലര്‍ക്കും ഉണ്ടാകാറുണ്ട്. ചിലര്‍ക്ക് ഇവ സഹിക്കാന്‍ കഴിയുന്നതിനും അപ്പുറമായി തോന്നാറുണ്ട്. സഹിക്കാനാകാത്ത വയറുവേദന, തലകറക്കം, അമിതമായ നെഞ്ചെരിച്ചില്‍ എന്നിവ നിസ്സാരമായി തള്ളിക്കളയരുത്. ചിലപ്പോള്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങളോ ഗര്‍ഭാശയവുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളുടേയോ സൂചനയാകാമത്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ മൂലം ബുദ്ധിമുട്ടുന്നവര്‍ യഥാസമയം ഡോക്ടറെ കാണുന്നതിനൊപ്പം ജീവിതശൈലിയില്‍ താഴെപ്പറയുന്ന മാറ്റങ്ങള്‍ കൂടി വരുത്തിനോക്കൂ. (tips to Ease PMS symptoms)
ശരീരത്തിന് ആവശ്യത്തിന് വ്യായാമം
നിങ്ങള്‍ മുഴുവന്‍ സമയവും ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവരാണെങ്കില്‍, നിങ്ങള്‍ക്ക് യാതൊരുവിധ വ്യായാമവും ഇല്ലെങ്കില്‍ ഉടനടി ഇതിനൊരു മാറ്റം വരുത്തേണ്ടതുണ്ടെന്നാണ് നിങ്ങളുടെ ആര്‍ത്തവ കാലത്തെ ലക്ഷണങ്ങള്‍ പറയുന്നത്. ദിവസവും കുറഞ്ഞത് 20 മിനിറ്റെങ്കിലും വ്യായാമം ചെയ്യേണ്ടത് ആവശ്യമാണ്. നടത്തം പോലുള്ള ലോ ഇംപാക്ട് വര്‍ക്ക് ഔട്ടുകള്‍ ചെയ്താലും വലിയ മാറ്റമുണ്ടാകും.
വൈറ്റമിന്‍ ഡി
നിങ്ങള്‍ക്ക് വെയിലത്ത് ഇറങ്ങേണ്ട സാഹചര്യമുണ്ടാകുന്നില്ലെങ്കില്‍ ഭൂരിഭാഗ സമയവും വീടിനകത്ത് തന്നെയാണെങ്കില്‍ നിങ്ങളുടെ വൈറ്റമിന്‍ ഡി അളവുകള്‍ യഥാസമയം പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. വൈറ്റമിന്‍ ഡി കുറവുണ്ടെങ്കില്‍ ഡോക്ടറെ കണ്ട് കൃത്യമായി മരുന്ന് കഴിക്കാന്‍ ആരംഭിക്കണം. ഇതിനൊപ്പം കാത്സ്യം കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കാനും ശ്രദ്ധിക്കാം.
Read Also: ‘മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തിട്ടില്ല’; കോണ്‍ഗ്രസ് പ്രവർത്തകരെ ന്യായീകരിച്ച് രമേശ് ചെന്നിത്തല
ഡയറ്റെന്ന പേരില്‍ ഭക്ഷണം പൂര്‍ണമായി ഒഴിവാക്കരുത്
കൂടുതലേറെ നേരം വിശന്നിരിക്കുന്നതും പ്രഭാത ഭക്ഷണം ഉള്‍പ്പെടെ ഒഴിവാക്കുന്നതും നിങ്ങളുടെ ഇന്‍സുലിന്‍ അളവിനേയും ആരോഗ്യത്തേയും വിശപ്പിനേയും വളരെ വലുതായി ബാധിക്കും. പ്രോട്ടീന്‍ കൂടുതലുള്ള പ്രഭാത ഭക്ഷണം, പച്ചക്കറികള്‍ കൂടുതലായി ഉള്‍പ്പെടുത്തിയുള്ള ഉച്ച ഭക്ഷണം, ലഘുവായ രാത്രി ഭക്ഷണം എന്നിവയാണ് വേണ്ടത്. രാത്രി ഭക്ഷണം പരമാവധി നേരത്തേ കഴിക്കുക.
കാപ്പികുടി പരിമിതപ്പെടുത്താം
കഫീന്‍ അളവ് പരമാവധി കുറയ്ക്കുന്നതിനായി ദിവസവും കുടിക്കുന്ന കാപ്പിയുടെ അളവ് കുറയ്ക്കാം. മധുര പലഹാരങ്ങള്‍ പരമാവധി ഒഴിവാക്കണം.
ഉപ്പിന്റെ അളവ് കുറയ്ക്കുക
അമിതമായി ഉപ്പുചേര്‍ത്ത, എണ്ണയില്‍ വറുത്ത് പൊരിച്ച ഭക്ഷണപദാര്‍ഥങ്ങളും ജംഗ് ഫുഡ്‌സും പരമാവധി ഒഴിവാക്കുക.
Story Highlights : tips to Ease PMS symptoms
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




