Advertisement

വിവാഹ നിശ്ചയത്തിന്റെ ഫോട്ടോ ആരാധകര്‍ക്കായി പുറത്തുവിട്ട് വീനസ് വില്യംസ്

December 3, 2025
Google News 1 minute Read
Venus Williamse Engagement

നടന്‍ ആന്‍ഡ്രിയ പ്രെതിയുമായുള്ള തന്റെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച് ടെന്നീസ് ഇതിഹാസം വീനസ് വില്യംസ്. ‘എന്‍ഗേജ്ഡ് 1/31/25’ എന്ന ലളിതമായ അടിക്കുറിപ്പോടെയാണ് 45കാരിയായ ടെന്നീസ് ലോക ചാമ്പ്യന്‍ വിവാഹനിശ്ചയഫോട്ടോകള്‍ ആരാധകര്‍ക്കായി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ഒരു വര്‍ഷത്തോളമായി വീനസിന് ആന്‍ഡ്രിയ പ്രെതിയുമായി ബന്ധമുണ്ട്.

നടനുമായുള്ള ബന്ധം പുറത്തറിഞ്ഞിരുന്നില്ല. എന്നാല്‍ ഇത് യാദൃശ്ചികമായി പുറത്തുവരികയായിരുന്നു. ഈ വര്‍ഷമാദ്യം, പൊതുപരിപാടികളില്‍ രണ്ട് വ്യത്യസ്ത ഡയമണ്ട് വളയങ്ങള്‍ ധരിച്ച് വീനസ് എത്തിയതിന് ശേഷമാണ് ആരാധകര്‍ വീനസിന്റെ പുതിയ ബന്ധം ചര്‍ച്ച ചെയ്തു തുടങ്ങിയത്. ഒരു വര്‍ഷം നീണ്ട ഇടവേളക്ക് ശേഷം സിംഗിള്‍സ് ടെന്നീസിലേക്ക് മടങ്ങിയെത്തിയ വീനസ് ആന്‍ഡ്രിയ പ്രെതിയുമായുളള ബന്ധം സ്ഥിരീകരിക്കുകയായിരുന്നു. പ്രെതി താരത്തെ ഇഷ്ടപ്പെടുന്നതായും വിവാഹത്തിന് നിര്‍ദ്ദേശിച്ചതായും താരം വെളിപ്പെടുത്തിയിരുന്നു. ജൂലൈയിലായിരുന്നു ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം എത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാഷിംഗ്ടണ്‍ ഡിസിയിലെ മുബാദല സിറ്റി ഡിസി ഓപ്പണില്‍ സിംഗിള്‍സ് മത്സരം പൂര്‍ത്തിയാക്കിയ ശേഷം ഒരു ചാനലിനായി നല്‍കിയ ഹ്രസ്വ അഭിമുഖത്തിനിടെ മാധ്യമപ്രവര്‍ത്തക വിവാഹം സംബന്ധിച്ച കാര്യങ്ങള്‍ ചോദിക്കുകയായിരുന്നു. ഇവിടെ വെച്ചാണ് വീനസ് വില്യംസ് വിവാഹനിശ്ചയം പരസ്യമായി സമ്മതിച്ചത്.

”എന്റെ പ്രതിശ്രുത വരന്‍ ഇവിടെയുണ്ട്, കളിക്കാന്‍ അദ്ദേഹം എന്നെ ശരിക്കും പ്രോത്സാഹിപ്പിച്ചു. ഞാന്‍ കളിക്കുന്നത് പ്രെതി മുമ്പ് കണ്ടിട്ടില്ല” എന്നും അവര്‍ അഭിമുഖം ചെയ്യുന്ന വനിതയോടും ആരാധകരോടുമായി വീനസ് പറഞ്ഞു.

Story Highlights: Venus WilliamseEngagement pictures out

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here