ഇന്ത്യയില്‍ ഇല്ല ഇത്രവേഗം നടപടിയെടുത്ത മറ്റൊരു പാര്‍ട്ടിയെന്ന കോണ്‍ഗ്രസ് വാദം സ്വീകരിക്കപ്പെടുമോ? പാര്‍ട്ടിയില്‍ രാഹുല്‍ ചാപ്റ്റര്‍ മുഴുവനായും അടഞ്ഞുകഴിഞ്ഞോ?
രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കിയെങ്കിലും നടപടിക്ക് മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വിധി വരെ കാക്കണമെന്ന കെപിസിസി നേതൃത്വത്തിന്റെ
വാശിയാണ് വിജയിച്ചത്. മാതൃകാ നിലപാടെന്ന് അവകാശപ്പെട്ട് ശബരിമല സ്വര്‍ണക്കൊളള കേസില്‍ അറസ്റ്റിലായവരെ പുറത്താക്കിയോയെന്ന ചോദ്യം
ഉയര്‍ത്തുമ്പോഴും ജാമ്യവിധി വരെ പുറത്താക്കല്‍ വൈകിച്ചത് കോണ്‍ഗ്രസിനെ പ്രതിരോധത്തില്‍ ആക്കുന്നുണ്ട്. ( congress’s stand on rahul mamkoottathil issue explained)
ഒന്നിന് പിറകെ ഒന്നായി പരാതികള്‍ ഉയര്‍ന്നു വന്നിട്ടും രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതില്‍ മുന്‍കൂര്‍ ജാമ്യത്തില്‍ ഉത്തരവ് വന്നശേഷം തീരുമാനം എടുത്താല്‍ മതിയെന്നായിരുന്നു കെപിസിസി നേതൃത്വത്തിന്റെ ഉറച്ച നിലപാട്. ഹൈക്കമാന്‍ഡ് നടപടിക്ക് പച്ചക്കൊടി വീശിയിട്ടും പ്രതിപക്ഷ നേതാവും മുതിര്‍ന്ന നേതാക്കളും നടപടി ആവശ്യപ്പെട്ടിട്ടും കെപിസിസി നേതൃത്വത്തിന് കുലക്കമൊന്നുമുണ്ടായില്ല. മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ പുറത്താക്കല്‍ ഒഴിവാക്കാമെന്ന് കരുതിയാണ് തീരുമാനം വൈകിപ്പിച്ചത്. ജാമ്യഹര്‍ജി തളളിയ തീരുമാനത്തിനൊപ്പം പുറത്താക്കലും വരികയായിരുന്നു.
ആക്ഷേപം വന്നപ്പോള്‍ തന്നെ രാഹുലിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കി, പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു എന്നൊക്കെ ചൂണ്ടിക്കാട്ടി രാഹുലിന്റെ പുറത്താക്കല്‍ വൈകിയതിനെ കോണ്‍ഗ്രസ് ന്യായീകരിക്കുന്നുണ്ട്. എങ്കിലും മുന്‍കൂര്‍ ജാമ്യം തളളിയതിന് തൊട്ടുപിന്നാലെയുളള പുറത്താക്കല്‍ ഗത്യന്തരമില്ലാതെയുളള നടപടിയാണെന്ന വിമര്‍ശനം കോണ്‍ഗ്രസില്‍ തന്നെയുണ്ട്. സ്വര്‍ണക്കൊളള കേസില്‍ അറസ്റ്റിലായ പത്മകുമാറിനെതിരെ സിപിഐഎം നടപടിയെടുക്കാത്തതാണ് കോണ്‍ഗ്രസിന്റെ പിടിവളളി.
രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കിയതോടെ ഇനി അദ്ദേഹത്തെചൊല്ലി ഉയരുന്ന വിമര്‍ശനങ്ങളെ പ്രതിരോധിക്കുന്നതില്‍ നിന്ന് കോണ്‍ഗ്രസ് രക്ഷപ്പെടുകയാണ്. രാഹുലിനെ സംരക്ഷിച്ചവരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം ആക്രമണം ഷാഫി പറമ്പിലിന്നേരെ തിരിച്ചിട്ടുണ്ട്.
Story Highlights : congress’s stand on rahul mamkoottathil issue explained
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




