Advertisement

തദ്ദേശ തിരഞ്ഞെടുപ്പ്: ‘രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം പ്രതിഫലിക്കില്ല; രാഹുലിനെ കണ്ടല്ല പാലക്കാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്’; എ തങ്കപ്പന്‍

December 5, 2025
Google News 2 minutes Read
thankappan

രാഹുല്‍ മാങ്കൂട്ടത്തില്‍ ഇനിയൊരിക്കലും പാലക്കാട്ടെ സ്ഥാനാര്‍ഥിയാകില്ലെന്ന് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ ട്വന്റിഫോറിനോട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം പ്രതിഫലിക്കില്ല. അടുത്ത തിരഞ്ഞെടുപ്പിലും പാലക്കാട് യുഡിഎഫ് വലിയ വിജയം നേടുമെന്നും എ തങ്കപ്പന്‍ പറഞ്ഞു.

സംഘടനാപ്രവര്‍ത്തനത്തിലും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലും രാഹുലിന്റെ ഒരു പങ്കാളിത്തവുമില്ല. ഉണ്ടെങ്കിലല്ലേ ചോദിക്കേണ്ടതുള്ളു. സംഘടന അതിന്റെ സംവിധാനവുമായി മുന്നോട്ട് പോകും – അദ്ദേഹം പറഞ്ഞു.

പാലക്കാട് മണ്ഡലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഘടകമേയല്ലെന്നും ഡിസിസി പ്രസിഡന്റ് ട്വന്റിഫോറിനോട് പറഞ്ഞു. രാഹുലിനെ കണ്ടല്ല പാലക്കാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. അടുത്ത തിരഞ്ഞെടുപ്പിലും പാലക്കാട് യുഡിഎഫ് വലിയ വിജയം നേടും. തദ്ദേശ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഫാക്ടര്‍ പ്രതിഫലിക്കില്ലെന്നും എ തങ്കപ്പന്‍ ട്വന്റിഫോറിനോട് പറഞ്ഞു.

അതേസമയം, ലൈംഗിക പീഡന-ഭ്രൂണഹത്യ കേസില്‍ ജാമ്യാപേക്ഷ തള്ളിയതോടെ രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി പ്രത്യേക അന്വേഷണം സംഘം. ഒമ്പതാം ദിവസവും എംഎല്‍എ ഒളിവില്‍ തന്നെ. അന്വേഷണം കാസര്‍ഗോഡ്, വയനാട് മേഖലകളിലേക്കും കര്‍ണാടക ഉള്‍പ്പെടെ സംസ്ഥാനത്തിന് പുറത്തേക്കും ഊര്‍ജിതമാക്കി.

Story Highlights : DCC President A Thankappan says Rahul Mamkootathil will never again contest from Palakkad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here