Advertisement

കോൺഗ്രസിലെ ഉന്നതനായ നേതാവിന്റെ മകളെ പോലും പീഡിപ്പിച്ചു, രാഹുലിനെ ഒളിപ്പിക്കാൻ കർണാടക കോൺഗ്രസിൽ നിന്നും സഹായം ലഭിച്ചു; ഇ പി ജയരാജൻ

December 5, 2025
Google News 1 minute Read

രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക ക്രിമിനലെന്ന് സിപിഐഎം നേതാവ് ഇ പി ജയരാജൻ.രാഹുലിനെ ഒളിപ്പിക്കാൻ കർണാടകയിലെ കോൺഗ്രസിൽ നിന്ന് സഹായം കിട്ടി. കോൺഗ്രസിലെ ഉന്നതനായ നേതാവിന്റെ മകളെ പോലും അയാൾ പീഡിപ്പിച്ചുവെന്നും ഇ പി ജയരാജൻ ആരോപിച്ചു.

കേരള പൊലീസ് മികച്ച കുറ്റാന്വേഷണ സേനയാണ്. താൻ ആഭ്യന്തരമന്ത്രിയായിരുന്നുവെങ്കിൽ 24 മണിക്കൂറിനകം രാഹുലിനെ പിടിക്കുമെന്ന് ചെന്നിത്തല പറഞ്ഞത് അദ്ദേഹത്തിന്റെ ആത്മസംതൃപ്തിക്ക് വേണ്ടി.

ശബരിമലയിൽ പേർഫെക്റ്റ് അന്വേഷണം നടക്കുന്നു. ഒന്നും മറച്ചുവയ്ക്കാനില്ല. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടും എന്നും ഇ.പി ജയരാജൻ വ്യക്തമാക്കി. അതേസമയം എല്ലാ തെരഞ്ഞെടുപ്പും സർക്കാരിന്റെ വിലയിരുത്തൽ ആണെന്നും വിലയിരുത്തുന്നതിൽ തെറ്റില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ വ്യക്തമാക്കി. ഒരു തരി സ്വർണ്ണം അയ്യപ്പന്റേത് നഷ്ടപ്പെടാൻ പാടില്ല.

ഉത്തരവാദികൾ ആരാണെങ്കിലും നിയമത്തിനു മുന്നിൽ കൊണ്ടുവരണം. കരുണാകരൻ ഭരിക്കുന്ന സമയത്ത് ഗുരുവായൂരിൽ തിരുവാഭരണം നഷ്ടപ്പെട്ടു. ഇതുവരെ ഒരു തരി തിരിച്ചുകിട്ടിയില്ല. ആ തിരുവാഭാരണം എവിടെ? പ്രതി ജയിലിൽ തന്നെ ആണല്ലോ. സ്വർണ്ണക്കൊള്ളയിൽ പാർട്ടി നടപടിയുണ്ടാകും. മുഖം രക്ഷിക്കാൻ നടപടി എടുക്കേണ്ട കാര്യം സിപിഎമ്മിന് ഇല്ലെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.

Story Highlights : e p jayarajan against rahul mamkoottathil

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here