Advertisement

2026ൽ മലയാള സിനിമ നേരിടാൻ പോകുന്നത് വലിയ പ്രതിസന്ധി, 2025ൽ റിലീസായത് 175 സിനിമകൾ, ലാഭം നേടിയത് 15 എണ്ണം മാത്രം; ഫിലിം ചേംബർ

December 5, 2025
Google News 1 minute Read

മലയാള സിനിമ കടുത്ത പ്രതിസന്ധിയിലെന്ന് ഫിലിം ചേംബർ ജനറൽ സെക്രട്ടറി സോണി തോമസ് 24നോട്. നികുതി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാർ ഇടപെടൽ അനിവാര്യം. സിനിമ താരങ്ങൾ ഉൾപ്പെടെയുള്ളവർ പ്രതിഫലം കുറയ്ക്കാൻ തയാറാകണമെന്ന് സോണി തോമസ് ആവശ്യപ്പെട്ടു.

2025ൽ ഇതുവരെ റിലീസായത് 175 സിനിമകൾ. ലാഭം നേടിയത് 15 സിനിമകൾ മാത്രം. മുൻ വർഷത്തെ അപേക്ഷിച്ച് 50 സിനിമകളുടെ കുറവുണ്ടായി. 2026ൽ മലയാള സിനിമ നേരിടാൻ പോകുന്നത് വലിയ പ്രതിസന്ധിയെന്നും അദ്ദേഹം പറഞ്ഞു.

സിനിമ ഇൻഡസ്ടറി കടന്ന് പോകുന്നത് മോശമായ സാഹചര്യമാണ്. ഇത്രയും ടാക്‌സും കറന്റും ഒക്കെ കൊടുത്ത് മുന്നോട്ട് പോകാൻ വലിയ പാടാണ്. എല്ലാ മാസവും ഒന്ന് രണ്ട് ഹിറ്റ് സിനിമകളെങ്കിലും ലഭിച്ചില്ലെങ്കിൽ തിയറ്ററുകൾക്ക് മുന്നോട്ട് പോവാൻ പാടാണ്. ഈ വ്യവസായം നിലനിൽക്കാൻ സർക്കാരും അമ്മ സംഘടനയും എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Story Highlights : film chamber against malayalam cinemas releases

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here