കേന്ദ്രസർക്കാരിന്റെ വികസനം മറച്ചുവയ്ക്കുന്നതിനായി ഇരു മുന്നണികളും മുന്നോട്ട് വയ്ക്കുന്നത് സ്വർണ്ണകൊള്ളയും ഗർഭകൊള്ളയും; ജോർജ് കുര്യൻ
തിരഞ്ഞെടുപ്പിൽ ബിജെപി മുന്നോട്ട് വയ്ക്കുന്നത് കേരളത്തിന്റെ സമഗ്രമായ വികസനമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. കേന്ദ്രസർക്കാരിന്റെ വികസനം മറച്ചുവയ്ക്കുന്നതിനായി ഇരു മുന്നണികളും മുന്നോട്ട് വയ്ക്കുന്നത് സ്വർണ്ണകൊള്ളയും ഗർഭകൊള്ളയുമാണ്. കേരളത്തിലെ സർവ്വവികസനങ്ങളും കേന്ദ്രത്തിന്റെതാണെന്നും ജോർജ് കുര്യൻ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ അവകാശവാദം പൊളിക്കും.പിഎംശ്രീയിൽ വിദ്യാഭ്യാസം, തൊഴിൽ കൺകറന്റ് ലിസ്റ്റിൽ ആണ്. ഇഷ്ടം ഉണ്ടെങ്കിൽ നടപ്പിൽ ആക്കിയാൽ മതി. ശശി തരൂരിനെ പ്രധാനമന്ത്രിയുടെ അത്താഴവിരുന്നിന് ക്ഷണിച്ചതിൽ രാഷ്ട്രീയമില്ല.
അതേസമയം വർഷങ്ങളായി നടത്തുന്ന കോടികളുടെ അഴിമതികൾ തുടരാനാണ് ഇടതുപക്ഷം തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വോട്ടുതേടുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. 40% കമ്മീഷൻ ഭരണമാണ് നഗരസഭയിൽ നടക്കുന്നത്. നഗരവികസനത്തിനായി നൽകിയ ശതകോടികളുടെ കേന്ദ്ര ഫണ്ട് ദുരുപയോഗം ചെയ്തതിൽ സിപിഐഎം ഭരണസമിതി കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടേണ്ടിവരും.
കിച്ചൺ ബിൻ അഴിമതി മുതൽ 300 കോടി രൂപയുടെ പൊതുമരാമത്ത് അഴിമതികൾ വരെ സി പി എം നേതാക്കളുടെ നേതൃത്വത്തിൽ നടന്നതിന്റെ തെളിവുകൾ വാർത്താ സമ്മേളനത്തിൽ ബി ജെ പി സംസ്ഥാന അധ്യക്ഷൻ പുറത്തുവിട്ടു.തിരുവനന്തപുരം നഗരസഭ 2016 മുതൽ 2025 വരെ ഉറവിട മാലിന്യ സംസ്കരണത്തിനായി നടപ്പിലാക്കിയ 15.5 കോടി രൂപയുടെ കിച്ചൻ ബിൻ പദ്ധതിയിൽ നടന്നത് വൻ അഴിമതിയും കൊള്ളയുമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Story Highlights : george kurian about local body elections
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




