Advertisement

എരുമേലിയിൽ വ്യാജ ലബോറട്ടറി രേഖകളോടെ രാസ കുങ്കുമ വിൽപ്പന; രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദേശം

December 5, 2025
Google News 2 minutes Read

എരുമേലിയിൽ വ്യാജ ലബോറട്ടറി രേഖകളോടെ രാസ കുങ്കുമ വിൽപ്പന നടത്തിയതിൽ, കോതമംഗലത്തെ ഐഡിയൽ എന്റർപ്രൈസസിനോട് രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദേശം. ബി.ഐ.എസ് സാക്ഷ്യപത്രം ,സ്റ്റോക്ക് രജിസ്റ്റർ ,ജി.എസ്.ടി ഉൾപ്പെടെ എല്ലാ രേഖകളും ഹാജരാക്കണം. കോടതിയുടെ നിരോധനം ലംഘിച്ച് വിൽപ്പന തുടർന്നത് നിയപരമായ സ്ഥാപനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിൽ പറഞ്ഞു.

കോതമംഗലത്തെ ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ കമ്പനി ഗോഡൗണിലെ സ്റ്റോക്കുൾപ്പെടെ നേരിട്ട് പരിശോധിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. പാരിസ്ഥിക എഞ്ചിനീയർ പമ്പ നദി, വലിയതോട്, മണിമല എന്നിവിടങ്ങളിലെ വെള്ളം സാമ്പിൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈക്കോടതിയുടെ ഉത്തരവിൽ‌ പറയുന്നു. പമ്പയിലും സന്നിധാനത്തും എരുമേലിയിലും രാസ കുങ്കുമം വിൽക്കുന്നതിന് ഹൈക്കോടതി വിലക്കേർപ്പെടുത്തിയിരുന്നു.

Read Also: ശബരിമലയിലെ കെമിക്കൽ കുങ്കുമം വിൽപന; ‘വീട്ടിൽ കുട്ടിയും ഭാര്യയുമുണ്ടെങ്കിൽ അവരുടെ ദേഹത്ത് തേച്ചാൽ മതി’; ഹൈക്കോടതി

കോടതിക്ക് മുഖ്യം ശബരിമലയിലെ പരിസ്ഥിതി പ്രശ്നങ്ങൾ, ഭക്തരുടെ ആരോഗ്യവും എന്നിവയാണെന്ന് കോടതി പറഞ്ഞിരുന്നു. വാണിജ്യ താല്പര്യം കോടതിക്ക് പരിഗണിക്കേണ്ടതില്ലെന്നും രാസ കുങ്കുമം വിൽക്കുന്നവരുടെ കുത്തക ലൈൻസ് റദ്ദാക്കുമെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രകൃതിദത്തമായ കുങ്കുമം വിൽക്കുന്നതിന് വിലക്കില്ലെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു.

Story Highlights : High Court intervenes in sale of chemical saffron with fake laboratory documents in Erumeli

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here