Advertisement

പൊലീസിനെ കണ്ട് പാറയുടെ മുകളിൽ നിന്ന് എടുത്തുചാടി; കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന് പരുക്ക്

December 5, 2025
Google News 2 minutes Read

തൃശൂർ വിയ്യൂരിൽ നിന്ന് കടന്നുകളഞ്ഞ കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന് തെങ്കാശിയിലെ പാറയിടുക്കിൽ വീണുപരുക്ക്. തെങ്കാശിയിലെ കടയത്ത് മലയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പരുക്കേറ്റത്. ബാലമുരുകന്റെ 15 മീറ്റർ അകലെ തമിഴ്നാട് പൊലീസ് എത്തിയതോടെ പാറയുടെ മുകളിൽ നിന്ന് എടുത്തുചാടുകയായിരുന്നു.

150 മീറ്റർ അധികം താഴ്ചയിലേക്ക് ചാടിയ ബാലമുരുകന് പരിക്കേറ്റു എന്നാണ് പൊലീസിന്റെ വിലയിരുത്തൽ. രാത്രി പരിക്കേറ്റ ബാലമുരുകന് പിടികൂടാൻ സാധിക്കില്ലെന്ന് വിലയിരുത്തലിലാണ് പൊലീസ്. തുടർന്ന് ബാലമുരുകനെ രക്ഷപ്പെടുത്തി കസ്റ്റഡിയിൽ ആക്കുന്നത് നാളത്തേക്ക് മാറ്റി. ബാലമുരുകന് ഗുരുതരമായി പരിക്കേറ്റു എന്നാണ് നി​ഗമനം. രക്ഷാദൗത്യത്തിലേക്ക് കടന്നാൽ പൊലീസിനും തിരിച്ചടിയാകുമെന്ന് വിലയിരുത്തലിലാണ് പൊലീസ്.

Read Also: ബാഗല്ലൂരിലേക്ക് കടക്കാൻ പ്രതിയെ സഹായിച്ചു; രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്റ്റാഫിനെ പ്രതി ചേർത്തു

ഭാര്യയെ കാണാൻ വേണ്ടിയാണ് ബാലമുരുകൻ തെങ്കാശിയിൽ എത്തിയത്. അമ്പതോളം വരുന്ന തമിഴ്നാട് പോലീസ് സംഘം പിടികൂടാൻ ശ്രമിച്ചെങ്കിലും ബാലമുരുകൻ കുന്നിൻ മുകളിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ആട് മേയ്ക്കുന്നവരുടെ വേഷത്തിൽ മുണ്ടും ഷർട്ടും ധരിച്ചാണ് ബാലമുരുകൻ എത്തിയത്. കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം. ഇതിനിടെ അഞ്ച് പോലീസുകാർ മലയിൽ ഏറെ നേരം ഇറങ്ങാൻ കഴിയാതെ കുടുങ്ങിക്കിടന്നു. ഒടുവിൽ ഫയർഫോഴ്സ് എത്തി ഇന്ന് രാവിലെ ആണ് മലയിൽ കുടുങ്ങിയ പോലീസുകാരെ താഴെ ഇറക്കിയത്.

തെങ്കാശി സ്വദേശിയാണ് ബാലമുരുകൻ. കൊലപാതകം ഉൾപ്പെടെ 53 കേസുകളിലെ പ്രതിയാണ്. കഴിഞ്ഞമാസം ബന്തക്കുടിയിലെ കേസുമായി ബന്ധപ്പെട്ട് വിയൂർ ജയിലിൽ നിന്ന് തമിഴ്‌നാട് പൊലീസ് ഇയാളെ കൊണ്ടുപോവുകയായിരുന്നു. തമിഴ്നാട്ടിലെ കേസിൽ കോടതിയിൽ ഹാജരാക്കാനാണ് തമിഴ്നാട് പൊലീസ് സംഘം കൂട്ടിക്കൊണ്ട് പോയത്. ശേഷം, ബാലമുരുഗനെ തിരികെ ജയിലിലെത്തിക്കാനുള്ള യാത്രയിലാണ് കൊടുംക്രിമിനലിന്റെ രക്ഷപ്പെടൽ.

Story Highlights : Notorious criminal Balamurugan injured after jumping off cliff

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here