Advertisement

‘ദേശീയ പാത 66ലെ നിർമ്മാണത്തിൽ സുരക്ഷാ വീഴ്ചകൾ ഉണ്ടാകുന്നു; NHAI അപാകതകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കണം’; ശശി തരൂർ

December 5, 2025
Google News 2 minutes Read

ദേശീയപാത 66ലെ നിർമാണ പാളിച്ചകൾ ലോക്സഭയിൽ ഉന്നയിച്ച് ഡോ ശശി തരൂർ എംപി. നിർമാണത്തിൽ സുരക്ഷാ വീഴ്ച്ചകൾ ഉണ്ടാകുന്നുവെന്ന് ശശി തരൂർ ചൂണ്ടിക്കാട്ടി. ആലപ്പുഴ അരൂർ – തുറവൂർ എലിവേറ്റഡ് ഇടനാഴിയിൽ അപകടങ്ങളും മരണവും ഉണ്ടായി. എലിവേറ്റഡ് ഹൈവേ ആസൂത്രണം ഇല്ലാതെയാണ് പൂർത്തിയാക്കിയത്. അപാകതകളുടെ ഉത്തരവാദിത്തം ദേശീയപാത അതോറിറ്റി ഏറ്റെടുക്കണമെന്ന് ശശി തരൂർ ആവശ്യപ്പെട്ടു.

ശൂന്യ വേളയിൽ ആണ് വിഷയം ഉന്നയിച്ചത്. മന്ത്രി വിഷയത്തിൽ ഇടപെട്ട് സുരക്ഷാ ഓഡിറ്റ് നടത്തണം. അരൂർ – തുറവൂർ എലിവേറ്റഡ് ഇടനാഴിയിൽ പല അപകടങ്ങളും മരണവും ഉണ്ടായി. 40 ഓളം അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഗർഡറുകൾ വാഹനങ്ങൾക്ക് മുകളിൽ വീണു.12.75 കി മി ദൂരമുള്ള എലിവേറ്റഡ് ഹൈവേ, ആസൂത്രിതമില്ലാതെയാണ് പൂർത്തിയാക്കിയതെന്ന് ശശി തരൂർ പറഞ്ഞു.

Read Also: ദേശീയ പാത നിർമ്മാണത്തിനിടെ റോഡ് ഇടിഞ്ഞ സംഭവം; അടിയന്തര റിപ്പോർട്ട് തേടി മന്ത്രി മുഹമ്മദ് റിയാസ്

പദ്ധതി നടപ്പാക്കിയതിൽ അടിസ്ഥാനപരമായ പാളിച്ചകൾ ഉണ്ടെന്ന് ശശി തരൂർ ആരോപിച്ചു. പദ്ധതി പൂർത്തീകരിക്കാനുള്ള സമയപരിധി പ്രഖ്യാപിക്കണം. അതേസമയം കൊല്ലം മൈലക്കാട് ദേശീയ പാത നിർമ്മാണത്തിനിടെ റോഡ് ഇടിഞ്ഞ് അപകടം ഉണ്ടായി. സർവീസ് റോഡ് പൂർണമായി തകർന്നു. ഇന്ന് വൈകുന്നേരമാണ് അപകടം സംഭവിച്ചത്. സംരക്ഷണ ഭിത്തി സർവ്വീസ് റോഡിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. സ്കൂൾബസ് അടക്കം നാല് വാഹനങ്ങൾ അപകടത്തിൽപ്പെട്ടത്.

Story Highlights : Shashi Tharoor raises construction flaws on NH 66 in Lok Sabha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here