Advertisement

വിവാഹവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ നീക്കം ചെയ്ത് സ്മൃതി മന്ദാന; മൗനം വെടിഞ്ഞ് പാലാഷിന്റെ കുടുംബം

December 5, 2025
Google News 2 minutes Read
Palak and Smriti Manadana

ബോളിവുഡ് സംഗീത സംവിധായകന്‍ പാലാഷ് മുതലുമായുള്ള വിവാഹ പോസ്റ്റുകള്‍ മുഴുവനായി തന്റെ ഇന്‍സ്റ്റഗ്രാമില്‍ നീക്കം ചെയ്ത് അന്താരാഷ്ട്ര വനിത ക്രിക്കറ്റ് താരം സ്മൃതി മന്ദാന. ഇക്കഴിഞ്ഞ നവംബര്‍ 23-നായിരുന്നു സ്മൃതിയുടെയും പാലാഷിന്റെയും വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിവാഹ ചടങ്ങുകള്‍ നടക്കുന്നതിനിടെ സ്മൃതിയുടെ പിതാവിന് ഹൃദയാഘാതം ഉണ്ടാകുകയും വിവാഹം മാറ്റി വെക്കുകയുമായിരുന്നു. എന്നാല്‍ പ്രതിശ്രുത വരന്‍ പാലാഷിന്റെ മുന്‍കാമുകിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നതോടെ പിതാവും സ്മൃതിയും തകര്‍ന്നുപോകുകയും അതിനെ തുടര്‍ന്ന് പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയുമായിരുന്നുവെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു. പ്രതിശ്രുത വരന്‍ പാലാഷിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സ്മൃതിയുടെ പിതാവ് കുറച്ചുദിവസങ്ങള്‍ക്ക് ശേഷം ആശുപത്രി വിട്ടെങ്കിലും വിവാഹം ഇനി എന്ന് നടക്കുമെന്ന കാര്യത്തില്‍ വിവരങ്ങളൊന്നും തന്നെ പുറത്തുവന്നിരുന്നില്ല. ഇതിനിടെയാണ് ഇപ്പോള്‍ സ്മൃതി തന്റെ ഇന്‍സ്റ്റഗ്രാം എക്കൗണ്ടില്‍ നിന്ന് വിവാഹവുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും നീക്കം ചെയ്തിരിക്കുന്നത്.

സ്മൃതിക്കും പിതാവിനും പ്രശ്‌നങ്ങള്‍ ഉണ്ടായതോടെ സഹതാരവും അടുത്ത സുഹൃത്തുമായ ജെമിമ റോഡ്രിഗസ് വുമണ്‍ ബിഗ്ബാഷ് ലീഗില്‍ റീജോയിന്‍ ചെയ്യുന്ന തീയ്യതി നീട്ടിവാങ്ങിയിരുന്നു. അതേ സമയം ഏറെ കഴിഞ്ഞാണെങ്കിലും പാലാഷിന്റെ കുടുംബം പ്രശ്‌നത്തില്‍ മൗനം വെടിഞ്ഞിരിക്കുകയാണ്. കുടുംബങ്ങള്‍ക്ക് ഇത് ബുദ്ധിമുട്ടുള്ള സമയമാണെന്നും പോസിറ്റീവിറ്റിയില്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹത്തന്റെ സഹോദരി പറഞ്ഞതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ”പോസിറ്റീവ് ആയി കഴിയാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കും. ഞങ്ങള്‍ ശക്തമായി തുടരാനാണ് ശ്രമിക്കുന്നത്” -ഫിലിംഫെയറിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.

Story Highlights: Smriti removed all wedding related posts

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here