Advertisement

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ അപകടം, അഞ്ച് അയ്യപ്പഭക്തർക്ക് ദാരുണാന്ത്യം

December 6, 2025
Google News 1 minute Read

തമിഴ്നാട് രാമനാഥപുരത്ത് കാർ അപകടത്തിൽപ്പെട്ട് അഞ്ച് അയ്യപ്പഭക്തർക്ക് ദാരുണാന്ത്യം. ആന്ധ്രാ സ്വദേശികൾ ആണ് മരിച്ചത്. ശബരിമല ദർശനത്തിന് ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. കീഴക്കരയിൽ നിന്നുള്ള കാർ ഡ്രൈവർ മുഷ്താഖ് അഹമ്മദ് (30), ആന്ധ്രയിൽ നിന്നുള്ള രാമചന്ദ്ര റാവു (55), അപ്പാരാവു നായിഡു (40), ബണ്ടാരു ചന്ദ്രറാവു (42), രാമർ (45)എന്നിവരാണ് മരിച്ചത്.

പുലർച്ചെ മൂന്ന് മണിക്കായിരുന്നു അപകടം. റോഡിന് സമീപം കാർ നിർത്തിയിട്ട് ഉറങ്ങുകയായിരുന്നു ഇവർ. രാമനാഥപുരം സ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് അയ്യപ്പഭക്തരുടെ കാറിൽ ഇടിക്കുകയായിരുന്നു. രാമേശ്വരം ക്ഷേത്രത്തിൽ ദർശനത്തിനായാണ് ഇവർ രാമനാഥപുരത്തെത്തിയത്. അപകടത്തില്‍ ഏഴ് പേർക്ക് ഗുരുതര പരിക്കേറ്റു.

Story Highlights : Five Ayyappa devotees killed in accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here