‘മൂന്നാറില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചിട്ടില്ല; സിപിഐഎമ്മിന് വോട്ട് ചെയ്യണമെന്ന് പറയാന്‍ താത്പര്യമില്ല’ ; എസ് രാജേന്ദ്രന്‍
മൂന്നാറില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചിട്ടില്ലെന്ന് ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. സിപിഐഎമ്മിന് വോട്ട് ചെയ്യണമെന്ന് പറയാന്‍ താത്പര്യമില്ല. നിലവില്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയിലും അംഗമല്ലെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു.
പരസ്യമായി ആര്‍ക്കും വേണ്ടി വോട്ട് ചോദിച്ച് ഇറങ്ങിയിട്ടില്ല. പക്ഷേ മുന്‍കാല അനുഭവത്തില്‍ എന്നോട്ട് സഹകരിച്ചിട്ടുള്ളവര്‍ക്ക് വോട്ട് ചെയ്യാന്‍ ചില സ്ഥലങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഇത്രത്തോളം ശത്രുതാ മനോഭാവത്തോടെ നിലപാട് സ്വീകരിക്കുന്ന സിപിഐഎമ്മിന്റെ നേതാക്കളോടൊപ്പം അവരുടെ നിലനില്‍പ്പിനായി വോട്ട് അഭ്യര്‍ഥിക്കാനും വോട്ട് ചെയ്യണമെന്ന് പറയാനും ആഗ്രഹമില്ല – രാജേന്ദ്രന്‍ പറഞ്ഞു.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് സിപിഐഎമ്മുമായി എസ് രാജേന്ദ്രന്‍ അകന്നത്. ആ അകല്‍ച്ച ഇപ്പോഴും തുടരുകയാണ്. ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി എസ് രാജേന്ദ്രന്‍ പരസ്യമായി വോട്ടഭ്യര്‍ഥിച്ചുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു പ്രതികരണം. തന്നോട് സഹകരിച്ച ആളുകള്‍ക്ക് ഫോണിലൂടെ വിളിച്ച് വോട്ട് തേടിയിരുന്നുവെന്നും. പരസ്യമായി വോട്ടഭ്യര്‍ഥിച്ചിട്ടില്ലെന്നുമാണ് രാജേന്ദ്രന്‍ പറയുന്നത്.
Story Highlights : Former Devikulam MLA S Rajendran says he did not solicit votes for the BJP candidate in Munnar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




