‘പൾസർ സുനിയെ കുടുക്കിയതാണ്; ദിലീപിനെ അറിയാം’; അഭിഭാഷകൻ പ്രതീഷ് കുറുപ്പ്
നടി ആക്രമിക്കപ്പെട്ട കേസിൽ മുഖ്യപ്രതിക്ക് പൾസർ സുനിക്ക് ഒരു പങ്കുമില്ലെന്ന് അഭിഭാഷകൻ പ്രതീഷ് കുറുപ്പ്. തന്നെ അറിയില്ലെന്ന ദിലീപിന്റെ വാദം പൾസർ സുനി തള്ളി. സുനിക്കും ദിലീപിനും പരസ്പരം അറിയാമെന്ന് പ്രതീഷ് കുറുപ്പ് പറഞ്ഞു. പൾസർ സുനിയെ അറിയില്ലെന്നായിരുന്നു ദിലീപിന്റെ നിലപാട്. പൾസർ സുനിയെ കുടുക്കിയതാണെന്നും സുനി ശിക്ഷിക്കപ്പെടുകയാണെങ്കിൽ മേൽക്കോടതിയെ സമീപിക്കുമെന്നും അഭിഭാഷകൻ പ്രതീഷ് കുറുപ്പ് ട്വന്റിഫോറിനോട് പറഞ്ഞു.
കേസിൽ പൾസർ സുനിക്ക് ഒരു പങ്കുമില്ല. സുനിയെ തെറ്റിദ്ധാരണയുടെ പേരിൽ കുടുക്കിയതാണ്. സുനിക്കെതിരെ പ്രോസിക്യൂഷൻ പറയുന്ന എല്ലാ കാര്യങ്ങൾക്കെതിരെയും തങ്ങളുടെ വാദങ്ങൾ സമർപ്പിച്ചിട്ടുണ്ടെന്ന് അഭിഭാഷകൻ പറഞ്ഞു. എന്തെങ്കിലും തരത്തിലുള്ള ശിക്ഷ ഉണ്ടായിട്ടുണ്ടെങ്കിൽ എത്ര മുകളിലേക്ക് പോകണമെങ്കിലും പോയിരിക്കുമെന്ന് അദേഹം പറഞ്ഞു.
Read Also: നടിയെ ആക്രമിച്ച കേസ്: കേസ് അട്ടിമറിക്കാൻ വ്യാജ വാട്സ്ആപ്പ് ഗ്രൂപ്പ്; ദിലീപിനെതിരെ ഗുരുതര കണ്ടെത്തൽ
കേസിൽ നാളെയാണ് വിധി വരുന്നത്. ഏഴര വർഷത്തെ വിചാരണയ്ക്ക് ഒടുവിലാണ് നടി ആക്രമിക്കപ്പെട്ട കേസിൽ നാളെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയുന്നത്. കേസിൽ ആകെ 10 പ്രതികൾ. ബലാൽസംഗ കൊട്ടേഷന് ഗൂഢാലോചന നടത്തിയത് 8-ാം പ്രതി ദിലീപ് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഒന്നാം പ്രതി പൾസർ സുനിയ്ക്ക് ഒന്നര കോടിയുടെ കൊട്ടേഷനാണ് ദിലീപ് നൽകിയത്.
Story Highlights : Adv. Pratheesh Kurup says Pulsar Suni has no role in Actress attack case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




