Advertisement

എംഎല്‍എസില്‍ മുത്തമിട്ട് മെസിയും സംഘവും; 48-ാം കിരീടനേട്ടവുമായി സോക്കര്‍ ലോകത്തിന്റെ നെറുകയില്‍ മെസി

December 7, 2025
Google News 1 minute Read
Lioanel Messi Inter Miami

മേജര്‍ ലീഗ് സോക്കര്‍ കിരീടം സ്വന്തമാക്കി ഇന്റര്‍മിയാമി. ജര്‍മ്മന്‍ സ്‌ട്രൈക്കര്‍ തോമസ് മുള്ളറുടെ നേതൃത്വത്തില്‍ ഇറങ്ങിയ കനേഡിയന്‍ ടീമായ വാന്‍കൂവര്‍ വൈറ്റ് കാപ്‌സിനെതിരെ 3-1 നായിരുന്നു ഇന്റര്‍മിയാമിയുടെ വിജയം. ഈ കപ്പ് നേടിയതോടെ മെസിയുടെ 48-ാം കീരിടനേട്ടമെന്ന ചരിത്രമാണ് പിറന്നത്. ടൂര്‍ണമെന്റില്‍ 29 ഗോളുകളുമായി മെസി ടോപ്‌സ്‌കോറര്‍ ആയി. 48 കരിയര്‍ ട്രോഫികള്‍ നേടിയ 38 കാരനായ ലയണല്‍ മെസ്സി ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനെന്ന ഖ്യാതി കൂടി സ്വന്തമാക്കുകയാണ്. അര്‍ജന്റീന ദേശീയ ടീമിനൊപ്പം മെസി ആറ് ട്രോഫികള്‍ സ്വന്തമാക്കിയപ്പോള്‍ കുഞ്ഞുനാള്‍ മുതല്‍ ദീര്‍ഘകാലം കളിച്ച ബാഴ്‌സലോണയ്‌ക്കൊപ്പം 35 കിരീടങ്ങളാണ് ഉയര്‍ത്തിയത്. ബാഴ്‌സ വിട്ടതിന് ശേഷം പാരീസ് സെന്റ് ജെര്‍മെന്‍ ക്ലബ്ബിനൊപ്പം ഫ്രാന്‍സില്‍ മൂന്ന് ട്രോഫികളടക്കമാണ് 48 എന്ന ചരിത്ര നേട്ടത്തിലേക്ക് എത്തുന്നത്. ഇന്റര്‍ മിയാമിക്കൊപ്പം ഇതുവരെ നാല് ട്രോഫികളാണ് നേടിയിരിക്കുന്നത്.

Story Highlights: Lionel Messi wins record career 48 trophies

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here