സമാധാന ചർച്ചകൾ മൂന്നാം ദിനത്തിൽ, യുക്രെയ്‌നിലേക്ക് കനത്ത റഷ്യൻ വ്യോമാക്രമണം
യുക്രെയ്‌നിലേക്ക് കനത്ത റഷ്യൻ വ്യോമാക്രമണം. യുക്രെയ്‌നിലെ 29 കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. അറുനൂറിലധികം ഡ്രോണുകളും അമ്പതിലധികം മിസൈലുകളും തൊടുത്തു. സമാധാന പാക്കേജിനെപ്പറ്റി അമേരിക്കയും യുക്രെയ്‌നും തമ്മിലുള്ള ചർച്ചകൾ മൂന്നാം ദിവസത്തിലേക്ക് കടക്കാനിരിക്കെയായിരുന്നു ആക്രമണം.
റഷ്യൻ ആക്രമണം എട്ട് പ്രദേശങ്ങളിൽ വൈദ്യുതി തടസ്സപ്പെടുത്തിയെന്ന് യുക്രെയ്ൻ പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോൺ റഷ്യൻ ആക്രമണത്തെ അപലപിച്ചു.
അതേസമയം റഷ്യ- യുക്രൈൻ സംഘർഷത്തിൽ ഇടപെടൽ ഊർജിതമാക്കി ഇന്ത്യ. യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ഇന്ത്യ സന്ദർശിച്ചേക്കും.ജനുവരിയിൽ സന്ദർശനം ഉണ്ടാകാനാണ് സാധ്യത. ഇന്ത്യ- യുക്രൈൻ നയതന്ത്ര ഉദ്യോഗസ്ഥ തല ചർച്ചകൾ ആരംഭിച്ചതായാണ് വിവരം. റഷ്യൻ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്റെ സന്ദർശനത്തിന് പിന്നാലെയാണ് നീക്കം. യുക്രൈനിൽ സമാധാനത്തിനുള്ള എല്ലാ ശ്രമങ്ങളെയും പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാഗതം ചെയ്തിരുന്നു.
Story Highlights : Russia launches massive missile and drone barrage on Ukraine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




