Advertisement

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പീഡന കേസ്; പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണസംഘം ബെംഗ്ലൂരിലേക്ക്

December 7, 2025
Google News 2 minutes Read
rahul mamkoottathil mla in sit custody in rape case

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പീഡനക്കേസില്‍ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണസംഘം ബെംഗ്ലൂരിലേക്ക്. അതിജീവിതയുടെ മൊഴിയെടുത്ത ശേഷം മാത്രമാകും തുടര്‍നടപടികളെടുക്കുക. രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉടന്‍ പിടികൂടേണ്ട എന്ന നിലപാടിലാണ് എസ്‌ഐടി.

തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ബലാത്സംഗ കേസ് നിലനില്‍ക്കില്ലെന്നും,പരാതി തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും രാഹുലിന്റെ ഹര്‍ജിയില്‍ പറയുന്നു. മുന്‍കൂര്‍ ജാമ്യഹര്‍ജിയുടെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു.

രാഹുല്‍ മംഗലാപുരം കേന്ദ്രീകരിച്ച് ഒളിവില്‍ കഴിയുന്നതായാണ് അന്വേഷണസംഘം കരുതുന്നത്. ഇതിനിടെ, രാഹുലിന്റെ സഹായിയെയും ഡ്രൈവറേയും എസ്ഐടി കസ്റ്റഡിയില്‍ എടുത്തതായി സൂചനയുണ്ട്. ഇവരെ പാലക്കാട്ടെത്തിച്ച് തെളിവെടുത്തേക്കുമെന്നാണ് പുറത്ത് വരുന്ന വിവരം.

അന്വേഷണസംഘത്തെ കബളിപ്പിക്കാന്‍ രാഹുല്‍ ദൃശ്യം മാതൃകയില്‍ മൊബൈല്‍ ഫോണ്‍ കൈമാറിയതായും സംശയമുണ്ട്. നേതൃത്വമാകെ തള്ളി പറഞ്ഞെങ്കിലും പതിവ് പോലെ രാഹുലിന്റെ പാലക്കാട്ടെ എംഎല്‍എ ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.

Story Highlights : Second rape case against Rahul Mamkootathil; Investigation team to Bangalore to record complainant’s statement

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here