Advertisement

വൈപ്പിനില്‍ കടലില്‍ കുളിക്കാനിറങ്ങിയ ഒന്‍പതാം ക്ലാസുകാരനെ കാണാനില്ല; തിരച്ചില്‍ തുടരുന്നു

December 7, 2025
Google News 3 minutes Read
student who went to bath in the sea in Vypin is missing

എറണാകുളം വൈപ്പിനില്‍ കടലില്‍ കുളിക്കാനിറങ്ങിയ ഒന്‍പതാം ക്ലാസുകാരനെ കാണാനില്ല. ഫോര്‍ട്ട് കൊച്ചി സ്വദേശി മിഖായേലിനെയാണ് കാണാതായത്. പൊലീസും ഫയര്‍ ഫോഴ്‌സും തിരച്ചില്‍ നടത്തുകയാണ്. (student who went to bath in the sea in Vypin is missing)

ഇന്ന് വൈകീട്ടാണ് അപകടമുണ്ടായത്. സുഹൃത്തുക്കള്‍ക്കൊപ്പമാണ് മിഖായേല്‍ കടലില്‍ കുളിക്കാനിറങ്ങിയത്. ആകെ അഞ്ച് വിദ്യാര്‍ഥികളാണ് കടലില്‍ ഇറങ്ങിയത്. അതില്‍ മൂന്നുപേര്‍ തിരയില്‍ അകപ്പെടുകയായിരുന്നു. അതില്‍ രണ്ടുപേരെ പിന്നീട് രക്ഷപ്പെടുത്തിയെങ്കിലും മിഖായേലിനെ ഈ സംഘത്തിന് കണ്ടെത്താന്‍ സാധിച്ചില്ല. തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

Read Also: കൊല്ലത്ത് കൊടുംക്രൂരത; ലഹരിക്കടിമയായ ചെറുമകന്‍ മുത്തശ്ശിയെ കഴുത്തറുത്ത് കൊന്നു; തല കവറിലിട്ട് സൂക്ഷിച്ചു

വൈപ്പിനില്‍ ബോട്ട് ജെട്ടിക്ക് സമീപത്തുള്ള ഭാഗത്താണ് വിദ്യാര്‍ഥികള്‍ കുളിക്കാനിറങ്ങിയത്. വൈപ്പിനില്‍ നിന്ന് ഫോര്‍ട്ട് കൊച്ചിയിലേക്ക് നീന്താനായിരുന്നു വിദ്യാര്‍ഥികളുടെ പദ്ധതിയെന്നും സൂചനയുണ്ട്.

Story Highlights : student who went to bath in the sea in Vypin is missing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here